CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 6 Minutes 51 Seconds Ago
Breaking Now

രണ്ടു കോടിയുടെ പരസ്യ ഓഫര്‍ തള്ളി സായി പല്ലവി ; കാരണം ?

മേക്കപ്പിടണമെന്ന ഒറ്റക്കാരണത്താല്‍ തനിക്ക് വന്ന രണ്ട് കോടി രൂപയുടെ പരസ്യം വേണ്ടെന്ന് വച്ചിരിക്കുകയാണ് സായ് പല്ലവി. ഒരു ഫെയര്‍നെസ് ക്രീം പരസ്യത്തില്‍ അഭിനയിക്കുന്നതിനായി രണ്ട് കോടി രൂപയാണ് താരത്തിന് ഓഫര്‍ ചെയ്തത്. എന്നാല്‍ തന്റെ പോളിസികള്‍ മറക്കാന്‍ സായ് പല്ലവി ഒരിക്കലും തയ്യാറായിരുന്നില്ല. കോടികള്‍ വാ?ഗ്ദാനം ചെയ്‌തെത്തിയ പരസ്യനിര്‍മാതാക്കളോട് അ?ഭിനയിക്കാന്‍ താനില്ലെന്ന് താരം പറഞ്ഞതായാണ് റിപ്പോര്‍ട്ട്.   

നിവിന്‍ പോളി നായകനായെത്തിയ പ്രേമം എന്ന ചിത്രത്തിലൂടെയാണ് സായ് പല്ലവി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച കലിയാണ് രണ്ടാമത്തെ  ചിത്രം. ഫഹദ് ഫാസില്‍ നായകനായ അതിരനാണ് താരത്തിന്റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ മലയാള ചിത്രം. സൂര്യ, എന്‍ജികെ, റാണ ദഗ്ഗുപതി എന്നിവര്‍ ഒരുമ്മിച്ചെത്തുന്ന വിരാടപര്‍വയാണ് സായ് പല്ലവിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. 

 

 




കൂടുതല്‍വാര്‍ത്തകള്‍.