CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
33 Minutes 22 Seconds Ago
Breaking Now

ലൂസിഫറിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച പ്രവാസി യുവാവിന് പണിയായി

ലൂസിഫറിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചയാള്‍ കുടുങ്ങും. ടിക് ടോക്കിലൂടെ ലൂസിഫര്‍ പുറത്ത് വിട്ട പ്രവാസി മലയാളിയ്‌ക്കെതിരെ മോഹന്‍ലാലും നിര്‍മ്മാണ കമ്പനിയും രംഗത്തെത്തി. ലൂസിഫര്‍ സൗദിയില്‍ വ്യാഴാഴ്ചയാണ് റിലീസ് ചെയ്തത്. ഇതിന് പിന്നാലെയാണ് ടിക് ടോക്കിലൂടെ ലൂസിഫറിന്റെ വ്യാജപതിപ്പ് വീഡിയോ പുറത്തുവിട്ടത്.  ചിത്രം ഇപ്പോഴും തീയേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. 100 കോടി പിന്നിട്ട് മലയാളത്തില്‍ റെക്കോര്‍ഡ് വിജയം സൃഷ്ടിച്ച ലൂസിഫറിനെ തകര്‍ക്കാനും വ്യാജപതിപ്പ് ഇറക്കാനും കച്ചകെട്ടി ഇറങ്ങിയവര്‍ ഉണ്ടെന്ന് നിര്‍മ്മാണ കമ്പനിയായ ആശിര്‍വാദ് ചൂണ്ടിക്കാട്ടി. 

മുന്‍പ് റിലീസ് ദിവസം തന്നെ ലൂസിഫറിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ സമാനമായി ടിക് ടോക് വീഡിയോയായി പ്രചരിച്ചതിനെതിരെ മോഹന്‍ലാലും പൃഥ്വിരാജും ആന്റണി പെരുമ്പാവൂരും അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. 

ലാപ്പ് ടോപ്പില്‍ ലൂസിഫര്‍ പ്രദര്‍ശിപ്പിക്കുകയും സിനിമയെ അധിക്ഷേപിച്ച് സംസാരിക്കുകയും ചെയ്ത അസ്‌കര്‍ പൊന്നാനി എന്ന ടിക് ടോക് ഐഡിക്ക് പിന്നിലുള്ള വ്യക്തിക്കെതിരെ ഉടന്‍ നിയമ നടപടിയുണ്ടാകുമെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി. ഇയാള്‍ സൗദിയില്‍ ആയതിനാല്‍ സൗദി ഗവണ്‍മെന്റുമായും ജോലി ചെയ്യുന്ന സ്ഥാപനവുമായും നിയമനടപടിക്ക് വേണ്ടി ബന്ധപ്പെട്ടു കഴിഞ്ഞു. ഇതേക്കുറിച്ച് ആശിര്‍വാദ് സിനിമാസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

 

 




കൂടുതല്‍വാര്‍ത്തകള്‍.