CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 40 Minutes 3 Seconds Ago
Breaking Now

നിഖാബ് അണിഞ്ഞ അമ്മയുടെ സംസാരം മനസ്സിലായില്ല; റോയല്‍ സ്‌റ്റോക് ഹോസ്പിറ്റല്‍ കണ്‍സള്‍ട്ടേഷനിടെ മുഖാവരണം നീക്കാന്‍ മുസ്ലീം സ്ത്രീയോട് ആവശ്യപ്പെട്ട ഡോക്ടര്‍ പുറത്താക്കല്‍ നേരിടുന്നു; ജോലിയാണ് ചെയ്തത്, വിവേചനമല്ലെന്ന് ഡോക്ടര്‍

സംഭവത്തില്‍ ഡോക്ടറുടെ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ രംഗത്ത്

കുട്ടിയുടെ രോഗവിവരങ്ങള്‍ വിശദീകരിക്കുകയായിരുന്നു അവര്‍. നിഖാബ് ധരിച്ചതിനാല്‍ മുഖം മറച്ച് ഇരുന്ന ഇവരുടെ സംഭാഷണം പലപ്പോഴും ഡോക്ടര്‍ക്ക് മനസ്സിലായില്ല. കൃത്യമായ വിവരങ്ങള്‍ അറിയാതെ രോഗിയെ ചികിത്സിക്കാന്‍ കഴിയില്ലല്ലോ! അതുകൊണ്ട് തന്നെ കണ്‍സള്‍ട്ടേഷനിലെ മുഖാവരം നീക്കാന്‍ ആവശ്യപ്പെടുമ്പോള്‍ അത് തന്റെ ജോലിയെ തന്നെ ബാധിക്കുമെന്ന് ആ ഡോക്ടര്‍ സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല. എന്തായാലും മുസ്ലീം സ്ത്രീയുടെ മുഖാവരണം നീക്കാന്‍ ആവശ്യപ്പെട്ട ജിപി പുറത്താക്കല്‍ ഭീഷണി നേരിടുകയാണ്. 

നിഖാബ് അണിഞ്ഞ് സംസാരിക്കുന്നതിനാല്‍ കുട്ടിയുടെ പ്രശ്‌നങ്ങള്‍ തനിക്ക് വ്യക്തമായി കേള്‍ക്കാന്‍ സാധിക്കുന്നില്ലെന്ന് 52-കാരനായ ഡോ. കീക്ക് വോള്‍വര്‍സണ്‍ പറഞ്ഞെന്നാണ് രോഗി അവകാശപ്പെട്ടത്. അതുകൊണ്ട് മുഖാവരണം മാറ്റാന്‍ 23 വര്‍ഷം പ്രവര്‍ത്തനപാരമ്പര്യമുള്ള ഡോക്ടര്‍ ആവശ്യപ്പെട്ടു. റോയല്‍ സ്‌റ്റോക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടേഷന്‍ മുറിയില്‍ മറ്റ് മൂന്ന് പേര്‍ കൂടി ഉള്ളപ്പോഴാണ് സംഭവം. ഇവരെ കൂട്ടിക്കൊണ്ടുപോകാന്‍ ഭര്‍ത്താവ് എത്തിയതോടെ വിഷയം ഇവര്‍ ആശുപത്രി മേധാവികളെ അറിയിച്ചു. 

കൂടാതെ ജനറല്‍ മെഡിക്കല്‍ കൗണ്‍സിലിലും സംഭവം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഈ വാദങ്ങള്‍ ബാലിശമാണെന്ന് ഡോ. വോള്‍വര്‍സണ്‍ ചൂണ്ടിക്കാണിച്ചു. തന്റെ ജോലി ചെയ്യാന്‍ ശ്രമിക്കുക മാത്രമാണ് ചെയ്തതെന്നും അല്ലാതെ വിവേചനം നടത്തിയിട്ടില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. 'മുഖാവരണത്തിന് പിന്നില്‍ ഇരുന്ന് അവര്‍ പറയുന്നത് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടായി. ബഹുമാനപൂര്‍വ്വമാണ് അതൊന്ന് നീക്കാന്‍ ആവശ്യപ്പെട്ടത്. മകള്‍ക്ക് സുരക്ഷിതമായ പരിഹാരം നിര്‍ദ്ദേശിക്കാനാണ് ഇത് ചോദിച്ചത്. അല്ലാതെ ഞാന്‍ വംശീയവാദിയൊന്നുമല്ല. വംശവും, മതവും, തൊലിയുടെ നിറവുമല്ല, ആശയവിനിമയത്തിന്റെ വ്യക്തത മാത്രമായിരുന്നു വിഷയം', ഡോക്ടര്‍ വിശദീകരിക്കുന്നു. 

സംഭവത്തില്‍ ഡോക്ടറുടെ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ രംഗത്ത് വന്നിട്ടുണ്ട്. പക്ഷെ ഇതിന്റെ പേരില്‍ ഡോക്ടറുടെ ജോലി തന്നെ നഷ്ടമാകുമെന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. 




കൂടുതല്‍വാര്‍ത്തകള്‍.