CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 32 Minutes 38 Seconds Ago
Breaking Now

മുസ്ലീം സ്ത്രീ കണ്‍സള്‍ട്ടേഷനിടെ മുഖാവരണം മാറ്റിയത് സന്തോഷത്തോടെ; ഭര്‍ത്താവ് വന്നപ്പോള്‍ പരാതിയായി; വംശീയതയ്ക്ക് പുറത്താക്കല്‍ ഭീഷണി നേരിടുന്ന ജിപി പറയുന്നത് ഇങ്ങനെ

ഇതുമൂലം തന്റെ ഭാര്യക്ക് ബുദ്ധിമുട്ട് ഉണ്ടായെന്നാണ് ഭര്‍ത്താവ് അവകാശപ്പെടുന്നത്

റോയല്‍ സ്‌റ്റോക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ കണ്‍സള്‍ട്ടേഷനിലെ രോഗിയുടെ അമ്മയോട് മുഖാവരണം മാറ്റി രോഗവിവരങ്ങള്‍ പറയാന്‍ ആവശ്യപ്പെട്ട് പുലിവാല്‍ പിടിച്ച ജിപി വിശദീകരണവുമായി രംഗത്ത്. മുസ്ലീം രോഗിയോട് ഇക്കാര്യം ആവശ്യപ്പെട്ടപ്പോള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഇവര്‍ ഇത് നീക്കിയതെന്നാണ് ഡെര്‍ബിയില്‍ നിന്നുമുള്ള 52-കാരന്‍ ഡോ. കീത്ത് വോള്‍വര്‍സണ്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഇതിന് ശേഷം ഇവരുടെ ഭര്‍ത്താവ് സ്ഥലത്തെത്തിയതോടെയാണ് സംഗതി പരാതിയായതെന്നും അദ്ദേഹം പറയുന്നു. 

രോഗവുമായി എത്തിയ കുട്ടിയുടെ അവസ്ഥ വ്യക്തമായി കേള്‍ക്കാനാണ് അമ്മയോട് മുഖാവരണം മാറ്റാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇതുമൂലം തന്റെ ഭാര്യക്ക് ബുദ്ധിമുട്ട് ഉണ്ടായെന്നാണ് ഭര്‍ത്താവ് അവകാശപ്പെടുന്നത്. ഇതിന്റെ പേരില്‍ പരാതി നല്‍കിയതോടെ വംശീയവിവേചനത്തില്‍ ഡോ. കീത്ത് അന്വേഷണം നേരിടുകയാണ്. ആശുപത്രിയിലെ കണ്‍സള്‍ട്ടേഷന്‍ മുറിയില്‍ വെച്ച് രോഗി ഇഷ്ടപ്രകാരമാണ് മുഖാവരണം മാറ്റിയതെന്ന് ജിപി പറഞ്ഞു. യാതൊരു ഇഷ്ടക്കേടും ഇവര്‍ കാണിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അരമണിക്കൂറിന് ശേഷം ഭര്‍ത്താവ് എത്തിയതോടെയാണ് സംഭവം പരാതിയായി മാറുന്നത്. ആദ്യം ആശുപത്രി മേധാവികള്‍ക്കും, പിന്നീട് ജനറല്‍ മെഡിക്കല്‍ കൗണ്‍സിലിനും പരാതി നല്‍കി. ഇതോടെ വിവേചനം കാണിച്ചെന്ന് ആരോപിച്ച് അന്വേഷണം നേരിടുകയാണ് ജിപി. ആശയവിനിമയം വ്യക്തമാകാനാണ് മുഖാവരണം മാറ്റിയത്. അല്ലാതെ ഇതില്‍ യാതൊരു വംശീയതയുമില്ല, ഞാന്‍ അത്തരമൊരു വ്യക്തിയല്ല, 23 വര്‍ഷക്കാലത്തെ പ്രാക്ടീസുള്ള ഡോക്ടര്‍ വിശദീകരിക്കുന്നു. 

മുന്‍പും മുഖാവരണം ധരിച്ച സ്ത്രീകളെ ചികിത്സിക്കേണ്ടി വന്നിട്ടുണ്ട്. അപ്പോഴൊക്കെ ആവശ്യപ്പെടാതെ തന്നെ ഇവര്‍ മുഖാവരണം നീക്കിയിരുന്നു, അദ്ദേഹം ചൂണ്ടിക്കാണിച്ചു. മുഖാവരണം മാറ്റാന്‍ നിര്‍ബന്ധിക്കപ്പെട്ടതോടെ രോഗി കരച്ചിലായെന്നും, വംശീയ വിവേചനം നേരിട്ടെന്നുമൊക്കെയാണ് പരാതിയില്‍ ആരോപിക്കുന്നത്. ഇതുമൂലം പ്രൊഫഷണില്‍ നിന്നും പുറത്താക്കുമെന്ന ഭീഷണി നേരിട്ടതോടെയാണ് വിശദീകരണവുമായി ജിപി എത്തിയത്.  




കൂടുതല്‍വാര്‍ത്തകള്‍.