CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 56 Minutes 16 Seconds Ago
Breaking Now

'പിഎം നരേന്ദ്ര മോദി 'എന്ന ചിത്രം തനിക്ക് വൈകാരികമായ ഒരു യാത്രയാണെന്ന് നടന്‍ വിവേക് ഒബ്‌റായ്

'പിഎം നരേന്ദ്ര മോദി 'എന്ന ചിത്രം തനിക്ക് വൈകാരികമായ ഒരു യാത്രയാണെന്ന് നടന്‍ വിവേക് ഒബ്!റായ്.  ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. സിനിമ മോദിയെ വിമര്‍ശിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ 'ഇതൊരു ഡോക്യുമെന്ററി അല്ല. വാസ്തവങ്ങള്‍ പറയാനല്ല ഞാന്‍ ചിത്രത്തിന്റെ ഭാഗമായത്. പിഎം നരേന്ദ്രമോദി എനിക്ക് വൈകാരികമായ ഒരു യാത്രയാണ്. എന്നെ പ്രചോദിപ്പിച്ച കഥയും കൂടിയാണത്' എന്നായിരുന്നു ഒബ്‌റോയിയുടെ മറുപടി.

'ഞാന്‍ വിചാരിക്കുന്നത്, വളരെ സാധാരണ നിലയില്‍ നിന്ന് വന്ന ഒരാള്‍, ആഗോള നേതാക്കളെ പോലെ വിദ്യാഭ്യാസം ഇല്ലാത്തതുകൊണ്ട് ഭയന്ന് നില്‍ക്കുമെന്നാണ്. പക്ഷേ മോദി എപ്പോഴും സംസാരിക്കുന്നു. മറ്റ് നേതാക്കള്‍ക്കൊപ്പം നടക്കുന്നു. അദ്ദേഹത്തിന്റെ ചിന്ത എപ്പോഴും മുന്നോട്ടാണ്' ഒബ്‌റോയ് പറഞ്ഞു.വിമര്‍ശനവും എതിര്‍പ്പും അജണ്ടകളുമില്ലാതെ ഒരു കഥ പൂര്‍ണമാകില്ലെന്നും ഒബ്‌റോയ് പറഞ്ഞു. പ്രചോദനം നല്‍കുന്ന കഥകളെല്ലാം തന്നെ ആളുകള്‍ പ്രതിബന്ധങ്ങളെ എത്തരത്തിലാണ് മറികടന്ന് പോകുന്നതെന്നാണ് കാണിക്കുന്നതെന്നും അതെല്ലാം ഈ സിനിമയില്‍ ഉണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

അതേസമയം 'പിഎം നരേന്ദ്ര മോദി' സിനിമ ഈ മാസം 24 ന് റിലീസ് ചെയ്യും. തെരഞ്ഞടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് ചിത്രം റീലീസ് ചെയ്യാനുള്ള അണിയറപ്രവര്‍ത്തകരുടെ തീരുമാനം. 

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.