CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 44 Minutes 35 Seconds Ago
Breaking Now

നഴ്‌സുമാരോട് രോഗികള്‍ക്ക് എന്തും ആകാമോ? ലൈംഗിക ചുവയുള്ള സംസാരം പതിവ്; പീഡിപ്പിക്കുമെന്ന് വരെ ഭീഷണി; ശരീരത്തില്‍ സ്പര്‍ശിച്ചാലും കാര്യമാക്കേണ്ട; നഴ്‌സുമാരുടെ പരാതികള്‍ എന്‍എച്ച്എസ് മേധാവികള്‍ ചിരിച്ച് തള്ളുന്നു

ലിവര്‍പൂളില്‍ നടന്ന റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് വാര്‍ഷിക കോണ്‍ഫറന്‍സിലാണ് 'സെക്‌സി നഴ്‌സ്' പരാമര്‍ശങ്ങള്‍ ചര്‍ച്ചയായത്

പരിചയമില്ലാത്ത പുതിയ ആളുകള്‍. ഇവരുടെ രോഗങ്ങള്‍ക്കും, ബുദ്ധിമുട്ടുകള്‍ക്കും അനുസൃതമായി സേവനം നല്‍കുക. ഒരു നഴ്‌സ് ചെയ്യുന്ന ദൗത്യം അത്ര നിസ്സാരമല്ല. കുടുംബത്തിന് പുറത്തുള്ള ഒരാളെ ശുശ്രൂഷിക്കാന്‍ അത്രയും നല്ല സേവനമനോഭാവം ആവശ്യമാണ്. മറ്റ് ജോലികള്‍ പോലെ വെറുമൊരു ജോലിയായി കണ്ട് ചെയ്യാന്‍ കഴിയുന്ന ഒന്നല്ല നഴ്‌സിന്റെ ഡ്യൂട്ടി. എന്നാല്‍ ഈ ദൗത്യം ഏറ്റെടുത്ത് മുന്നിട്ടിറങ്ങുന്ന മാലാഖമാര്‍ ജോലിയില്‍ എത്രത്തോളം സുരക്ഷിതരാണ്?

ഗുരുതരമായ അവസ്ഥയാണ് ഇക്കാര്യത്തില്‍ നഴ്‌സുമാര്‍ നേരിടുന്നതെന്നാണ് ഇതേക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ സ്ഥിരീകരിക്കുന്നത്. രോഗികളില്‍ നിന്നും ലൈംഗിക ചുവയുള്ള പെരുമാറ്റങ്ങള്‍ നഴ്‌സുമാര്‍ പതിവായി നേരിടേണ്ടി വരുന്നുവെന്നാണ് ആരോപണം. എന്നാല്‍ ഇതേക്കുറിച്ച് പരാതി പറയാനെത്തുന്ന നഴ്‌സുമാരെ 'ജോലിക്കിടയിലുള്ള അപകടങ്ങള്‍' എന്നുപറഞ്ഞ് ചിരിച്ചുതള്ളുകയാണ് ആശുപത്രി മേധാവികളുടെ രീതിയെന്നാണ് ആരോപണം. 

പീഡിപ്പിക്കുമെന്ന ഭീഷണി മുതല്‍ ശരീരഭാഗങ്ങളെ പുകഴ്ത്തലും, ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോള്‍ പിന്തുടരുന്നതും വരെയുള്ള അവസ്ഥകള്‍ നഴ്‌സുമാര്‍ നേരിടുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട പരാതികള്‍ എന്‍എച്ച്എസ് മാനേജര്‍മാര്‍ തള്ളിക്കളയുന്നതാണ് പതിവ്. ലിവര്‍പൂളില്‍ നടന്ന റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് വാര്‍ഷിക കോണ്‍ഫറന്‍സിലാണ് 'സെക്‌സി നഴ്‌സ്' പരാമര്‍ശങ്ങള്‍ ചര്‍ച്ചയായത്. എന്ത് തോന്ന്യാസം പറയാമെന്നും, ശരീരത്തില്‍ സ്പര്‍ശിക്കാമെന്നുമാണ് ചില ആളുകളുടെ ചിന്തയെന്ന് പരാതി ഉയര്‍ന്നു. 

ഒരു രോഗി തന്നെ പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പിന്തുടര്‍ന്നിരുന്നതായി നോര്‍ത്ത് വെസ്റ്റ് ലണ്ടനില്‍ നിന്നുമുള്ള നിക്കി വില്ല്യംസ് വെളിപ്പെടുത്തി. പോലീസിനെ ബന്ധപ്പെട്ടെങ്കിലും ഒരു ഗുണവും ഉണ്ടായില്ല. ജീവനക്കാര്‍ തമ്മിലുള്ള ലൈംഗിക ചൂഷണ ആരോപണങ്ങള്‍ നേരിടാന്‍ നിയമം ഉണ്ടെങ്കിലും രോഗികളും, അവരുടെ ബന്ധുക്കളിലും നിന്ന് ഇത് നേരിട്ടാല്‍ എന്ത് ചെയ്യണമെന്ന് നിയമം പറയുന്നില്ല. 

പരാതി ഉന്നയിക്കാനെത്തുന്ന നഴ്‌സുമാര്‍ പോലീസില്‍ പരാതിപ്പെടുന്നില്ലെന്ന് ഉറപ്പിക്കാന്‍ പലപ്പോഴും മാനേജര്‍മാര്‍ മുന്നിട്ടിറങ്ങുന്നു. ട്രസ്റ്റിന് ചീത്തപ്പേര് ഉണ്ടാകുമെന്ന് ഭയന്നാണ് പരാതികള്‍ ഒതുക്കുന്നത്. ഇതുമൂലം തങ്ങള്‍ നേരിടുന്ന അപമാനങ്ങള്‍ പുറത്തുപറയാന്‍ നഴ്‌സുമാര്‍ മടിക്കുന്നതാണ് അവസ്ഥ. 




കൂടുതല്‍വാര്‍ത്തകള്‍.