CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 14 Seconds Ago
Breaking Now

ഐശ്വര്യയെ കൊണ്ട് തോറ്റു; മുണ്ടുടുത്ത് പുതിയ ചിത്രം !

2018ലെ ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകത്വമുള്ള വനിതകളുടെ പട്ടികയില്‍ ഇടം നേടിയ നേടിതിന് പിന്നാലെ ഐശ്വര്യ ലക്ഷ്മിയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ശ്രദ്ധേയമാകുന്നു.

മുണ്ടുടുത്ത് ലൂസ് ടീഷര്‍ട്ടും ധരിച്ച് കണ്ണാടിക്കു മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കുന്ന ഐശ്വര്യയുടെ പുതിയ ഫോട്ടോ ആരാധകരിലും ചിരിയുണര്‍ത്തി. ഇതിലും ആകര്‍ഷണീയയാകാന്‍ എനിക്കു കഴിയുമോ എന്ന അടിക്കുറിപ്പോടെയാണ് ഐശ്വര്യ ഫോട്ടോ പോസ്റ്റ് ചെയ്തത്.

ഇന്ത്യയിലെ ഏറ്റവും ആകര്‍ഷണീയരായ നടികളുടെ പട്ടികയില്‍ മുപ്പത്തിയൊമ്പതാം സ്ഥാനത്താണ് ഐശ്വര്യ ലക്ഷ്മി. സെക്‌സ് അപ്പീല്‍, ആറ്റിറ്റിയൂഡ്, ടാലന്റ് എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു മത്സരം. മലയാളത്തില്‍ ഇതുവരെയായി അഞ്ചു സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും വളരെ പെട്ടെന്ന് പ്രേക്ഷക മനസില്‍ ഇടം നേടാന്‍ ഐശ്വര്യയ്ക്കായി.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.