CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 27 Minutes 36 Seconds Ago
Breaking Now

ബിനോയ് കോടിയേരിയുടെ അറസ്റ്റ് ഉടനില്ല ; യുവതിയുടെ രഹസ്യ മൊഴിയെടുക്കും

യുവതി നല്‍കിയ പരാതിയില്‍ വിവാഹം ചെയ്‌തെന്നാണ് പറഞ്ഞതെങ്കില്‍ എഫ്.ഐ.ആറില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് മൊഴി നല്‍കിയത്.

ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ യുവതിയുടെ രഹസ്യമൊഴിയെടുക്കുമെന്ന്  മുംബൈ പൊലീസ് . ജാമ്യഹര്‍ജിയില്‍ വിധി വരും വരെ ബിനോയിയെ അറസ്റ്റ് ചെയ്യില്ലെന്നും പൊലീസ് പറഞ്ഞു.

യുവതി നല്‍കിയ പരാതിയില്‍ വിവാഹം ചെയ്‌തെന്നാണ് പറഞ്ഞതെങ്കില്‍ എഫ്.ഐ.ആറില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് മൊഴി നല്‍കിയത്. മൊഴിയിലുള്ള വൈരുദ്ധ്യത്തെ തുടര്‍ന്നാണ്  മുംബൈ പൊലീസ് രഹസ്യമൊഴിയെടുക്കാന്‍ തീരുമാനിച്ചത്. ഇതിനുള്ള നടപടി ക്രമങ്ങള്‍ പൊലീസ് ആരംഭിച്ചു.

ആരോപണത്തില്‍ നിലപാട് വ്യക്തമാക്കി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു.

ബിനോയ്‌ക്കെതിരായി മുംബൈ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി പരിശോധിച്ച് അതിന്റെ നിജസ്ഥിതി നിയമപരമായി കണ്ടെത്തേണ്ടതാണെന്നും ആരോപണ വിധേയനായ വ്യക്തിയെ സഹായിക്കുന്നതിനോ സംരക്ഷിക്കുന്നതിനോ ഉള്ള ഒരു നടപടിയോ താനോ പാര്‍ട്ടിയോ സ്വീകരിച്ചിട്ടില്ലെന്നും ഇനി സ്വീകരിക്കുകയുമില്ലെന്നും കോടിയേരി പറഞ്ഞിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.