CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 47 Minutes 2 Seconds Ago
Breaking Now

ട്വിറ്ററില്‍ അക്കൗണ്ടില്ല ; ഉപയോഗിക്കുന്നത് സൂര്യയുടെ അക്കൗണ്ട് ; വെളിപ്പെടുത്തി ജ്യോതിക

നടി ജ്യോതികയുടേതായി ഒരു പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ കാണാറില്ല. ഇതിനുള്ള കാരണം ജ്യോതിക തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. പുതിയ ചിത്രം രാക്ഷസിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവര്‍.

'ട്വിറ്ററില്‍ എനിക്ക് അക്കൗണ്ട് ഇല്ല. സിനിമയുടെ വിശേഷങ്ങള്‍ അറിയാന്‍ ഞാന്‍ സൂര്യയുടെ അക്കൗണ്ട് ആണ് ഉപയോഗിക്കുക. രാക്ഷസിയുടെ ട്രെയിലര്‍ കണ്ടതിനു ശേഷം പലരും എന്നെ ലേഡി സമുദ്രക്കനി എന്നു വിളിച്ചതായി സൂര്യയുടെ ട്വിറ്റര്‍ പേജില്‍ കണ്ടു. പലരും അടുത്ത സാട്ടൈ എന്നാണ് ചിത്രത്തെ വിശേഷിപ്പിക്കുന്നത്. അതെ, ഈ ചിത്രവും സാട്ടൈ, പള്ളിക്കൂടം എന്നീ സിനിമകളുടെ ഗണത്തില്‍ തന്നെയാണ് പെടുന്നത്. എന്നാല്‍ ആ ചിത്രങ്ങളേക്കാള്‍ ഗൗരവമേറിയ വിഷയമാണ് രാക്ഷസി കൈകാര്യം ചെയ്യുന്നത്.' ജ്യോതിക പറഞ്ഞു.

രാക്ഷസിയില്‍ അധ്യാപികയുടെ വേഷത്തിലാണ് ജ്യോതിക എത്തുന്നത്. ഗൗതം രാജ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് 'രാക്ഷസി'. തന്റേടി എന്നു തോന്നിപ്പിക്കുന്ന, നീതിയ്ക്ക് വേണ്ടി പോരാടുന്ന, വളരെ ശക്തയായ ഗീതാ റാണി എന്ന ടീച്ചര്‍ കഥാപാത്രത്തെയാണ് ജ്യോതിക ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. രാക്ഷസിയുടെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 

 




കൂടുതല്‍വാര്‍ത്തകള്‍.