CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 20 Minutes 42 Seconds Ago
Breaking Now

കേംബ്രിഡ്ജ് തള്ളിയാല്‍ എംഐടി സ്‌കോളര്‍ഷിപ്പോടെ വിളിക്കും! ലണ്ടനിലെ കുടിയേറ്റക്കാരിയുടെ മകനെ യുകെ യൂണിവേഴ്‌സിറ്റി തള്ളിയപ്പോള്‍ ലോകത്തിലെ ഏറ്റവും ഉന്നതമായ യൂണിവേഴ്‌സിറ്റി 250,000 സ്‌കോളര്‍ഷിപ്പോടെ പഠിക്കാന്‍ അവസരം നല്‍കി; നേട്ടം അമ്മയ്ക്ക് സമര്‍പ്പിച്ച് മകന്‍

മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ ഫിസിക്‌സ്, എയ്‌റോസ്‌പേസ് എഞ്ചിനീറിംഗിലാണ് അഹമ്മദിന് പ്രവേശനം കിട്ടിയത്

ഒരു അവസരം നഷ്ടമായാല്‍ പിന്നെ ജീവിതം കഴിഞ്ഞെന്ന് ചിന്തിക്കുന്നവരുടെ എണ്ണം ഏറുകയാണ്. കുടിയേറ്റക്കാരിയായ സിംഗിള്‍ അമ്മയുടെ മകന്‍ എന്ന പരിമിതി കൂടിയാകുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകേണ്ടതുമാണ്. യുകെയിലെ ഉന്നതമായ യൂണിവേഴ്‌സിറ്റി കേംബ്രിഡ്ജ് പ്രവേശനം നിഷേധിച്ചപ്പോള്‍ പ്രതീക്ഷ അവസാനിച്ചില്ല. കാരണം 18-കാരനായ മുഹമ്മദ് ഇസുഫ് അഹമ്മദ്ദിനെ തേടിയെത്തിയത് ലോകത്തിലെ ഉന്നത യൂണിവേഴ്‌സിറ്റിയുടെ 250,000 പൗണ്ട് സ്‌കോളര്‍ഷിപ്പോടെയുള്ള ഓഫറാണ്. 

മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ ഫിസിക്‌സ്, എയ്‌റോസ്‌പേസ് എഞ്ചിനീറിംഗിലാണ് അഹമ്മദിന് പ്രവേശനം കിട്ടിയത്. മറ്റൊരു ഉന്നത യുഎസ് യൂണിവേഴ്‌സിറ്റി ഹാര്‍വാര്‍ഡില്‍ നിന്നും ഈ വിദ്യാര്‍ത്ഥിക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. മധ്യ ലണ്ടനില്‍ അമ്മ ഷിഫാ ബീഗത്തിനും മറ്റ് രണ്ട് ഇളയ സഹോദരങ്ങള്‍ക്കും ഒപ്പമാണ് ഇസൂഫ് അഹമ്മദിന്റെ താമസം. ഒരു ആസ്‌ട്രോഫിസിസ്റ്റ് ആകുകയെന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന്റെ പാതയിലാണ് ഈ കൗമാരക്കാരന്‍. 

ബഹിരാകാശ പഠനത്തില്‍ ചെറുപ്പം മുതല്‍ താല്‍പര്യം പ്രകടിപ്പിച്ച അഹമ്മദ് ന്യൂഹാം കോളേജിയേറ്റ് സിക്‌സ്ത് ഫോമില്‍ നിന്നും എംഐടി ക്യാംപസിലേക്ക് പ്രവേശനം ലഭിച്ച ഏതാനും പേരില്‍ ഒരാളാണ്. 'കേംബ്രിഡ്ജ് തള്ളിയപ്പോള്‍ ഹൃദയം തകര്‍ന്നു. യുഎസ് യൂണിവേഴ്‌സിറ്റികളിലേക്ക് പ്രവേശനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചതല്ല. യുകെയില്‍ കിട്ടാതെ എങ്ങിനെ യുഎസില്‍ കിട്ടുമെന്നായിരുന്നു കരുതിയത്. പക്ഷെ എംഐടിയില്‍ നിന്നും ലെറ്റര്‍ കിട്ടി, പിന്നാലെ ഹാര്‍ഡാര്‍ഡില്‍ നിന്നും. എയ്‌റോസ്‌പേസ് എഞ്ചിനീറിംഗില്‍ ലോകത്തിലെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റി ആയതിനാല്‍ എംഐടി തെരഞ്ഞെടുത്തു', അഹമ്മദ് പറഞ്ഞു. 

1998-ല്‍ ബംഗ്ലാദേശില്‍ നിന്നും യുകെയിലേക്ക് ചേക്കേറിയ 39-കാരി അമ്മയ്ക്കാണ് തന്റെ ഈ നേട്ടം മകന്‍ സമര്‍പ്പിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.