CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 1 Minutes 34 Seconds Ago
Breaking Now

ഇനിയും ന്യായീകരിച്ചാല്‍ നിങ്ങള്‍ക്കെതിരേയും കേസെടുക്കും ; പണപ്പിരിവിനെ ന്യായീകരിച്ചയാളെ ചീത്ത വിളിച്ച് മന്ത്രി സുധാകരന്‍

ആലപ്പുഴയില്‍ സംഭവം നടന്ന ദുരിതാശ്വാസ ക്യാമ്പിന് മുന്നില്‍വച്ച് മാധ്യമങ്ങളെ കാണുകയായിരുന്നു ജി സുധാകരന്‍

ചേര്‍ത്തലയിലെ ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയ സിപിഎം ലോക്കല്‍ കമ്മിറ്റി മെമ്പര്‍ ഓമനക്കുട്ടനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് മന്ത്രി ജി സുധാകരന്‍. ഓമനക്കുട്ടന്റെ പ്രവൃത്തി പാര്‍ട്ടിക്കും സര്‍ക്കാരിനും വിരുദ്ധമാണെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടി പാര്‍ട്ടിയുടെ തീരുമാനം എടുക്കുമെന്നും, നിയമപ്രകാരം സര്‍ക്കാര്‍ ഇക്കാര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥലത്തെ വില്ലേജ് ഓഫീസര്‍ തന്റെ ഒരാവശ്യത്തിനായി പോയപ്പോള്‍, അവിടെയുണ്ടായിരുന്ന മറ്റ് രണ്ട് ഉദ്യോഗസ്ഥര്‍ സ്ഥലം വിട്ടു പോയതിനെ പറ്റി ജില്ലാ കളക്ടര്‍ അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു. ആലപ്പുഴയില്‍ സംഭവം നടന്ന ദുരിതാശ്വാസ ക്യാമ്പിന് മുന്നില്‍വച്ച് മാധ്യമങ്ങളെ കാണുകയായിരുന്നു ജി സുധാകരന്‍.

അതേസമയം മന്ത്രിയുടെ സമീപത്തുണ്ടായിരുന്ന ഒരാള്‍, തങ്ങള്‍ക്കിതില്‍ പരാതിയില്ലെന്ന് പറഞ്ഞപ്പോള്‍, നിങ്ങളുടെ പേരിലും കേസെടുക്കേണ്ടതും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്നും മന്ത്രി പ്രതികരിച്ചു. ഓമനക്കുട്ടനല്ല യഥാര്‍ത്ഥ കുറ്റവാളിയെന്നും അത് നിങ്ങളാണെന്നും പ്രളയ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കാന്‍ വകുപ്പുണ്ടെന്നും മന്ത്രി പൊട്ടിത്തെറിച്ചു. 'പാര്‍ട്ടിയെ അപമാനിച്ചയാളെ നിങ്ങള്‍ വീണ്ടും ന്യായീകരിക്കുകയാണ്. പാര്‍ട്ടിയെ അപമാനിച്ചാല്‍ നിങ്ങള്‍ക്ക് വിഷമമില്ലേ? നിങ്ങള്‍ ഇതിനെ ന്യായീകരിക്കുകയല്ലേ? മിണ്ടാതെ അവിടെ ഇരുന്നോ. നിങ്ങടെയൊരു വാദം!' മന്ത്രി പറഞ്ഞവസാനിപ്പിച്ചു.അതേസമയം ഓമനക്കുട്ടനെ പാര്‍ട്ടിയില്‍ നിന്നും സിപിഎം സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇയാള്‍ പാര്‍ട്ടിയുടെ കുറുപ്പിന്‍കുളങ്ങര ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു. ഓമനക്കുട്ടന്‍ ക്യാമ്പില്‍ പിരിവ് നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. സിവില്‍ സപ്ലൈസ് ഡിപ്പോയില്‍ നിന്നും ഭക്ഷ്യസാധനങ്ങള്‍ ക്യാമ്പിലേക്ക് എത്തിക്കുന്നതിന്റെ വാഹന വാടകയായാണ് ഇയാള്‍ പണം പിരിച്ചതെന്നും ആരോപണമുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.