CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 19 Minutes 51 Seconds Ago
Breaking Now

ഒരു വര്‍ഷം മുന്‍പ് വരെ വെറുക്കപ്പെട്ടവന്‍, ഇപ്പോള്‍ സുവര്‍ണ്ണതാരം; ലോകകപ്പിലെ ഹീറോ ബെന്‍ സ്‌റ്റോക്‌സ് വക ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ടിന്റെ തിരിച്ചുവരവിന് ഒരു സെഞ്ചൂറിയന്‍ ഇന്നിംഗ്‌സ്; ഒരു വര്‍ഷം മുന്‍പ് ബ്രിസ്റ്റോള്‍ നൈറ്റ്ക്ലബിലെ തമ്മിലടിയില്‍ ജയില്‍ശിക്ഷ കാത്തിരുന്നവന്‍!

ലോകകപ്പ് വിജയത്തിന് ശേഷം ആറാഴ്ച പിന്നിടുമ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ മറക്കാത്ത ഒരു ടെസ്റ്റ് വിജയമാണ് സ്റ്റോക്‌സ് സ്വയം കുറിച്ചിട്ടത്

എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ! ഈ ഡയലോഗ് ഹിറ്റാകാനുള്ള കാരണം സമയം എന്നതിന് അത്രയേറെ പ്രാധാന്യമുണ്ട് എന്നത് കൊണ്ട് തന്നെയാണ്. ഇംഗ്ലീഷ് ക്രിക്കറ്റിലെ വെറുക്കപ്പെട്ടവന്‍ എന്ന സ്ഥാനമായിരുന്നു ഒരു വര്‍ഷം മുന്‍പ് വരെ ബെന്‍ സ്റ്റോക്‌സിന് കല്‍പ്പിച്ച് നല്‍കിയിരുന്നത്. എന്നാല്‍ ഓസ്‌ട്രേലിയയ്ക്ക് എതിരെ നടക്കുന്ന ആഷസ് പരമ്പരയില്‍ മത്സരം വിജയിപ്പിക്കുന്ന ഒറ്റയാള്‍ പോരാട്ടം നടത്തി സ്‌റ്റോക്‌സ് രാജ്യം കണ്ട ഏറ്റവും മികച്ച താരങ്ങളുടെ പട്ടികയിലാണ് പേരുകുറിച്ചത്. 

ഒരു വര്‍ഷം മുന്‍പ് ബ്രിസ്റ്റോള്‍ നൈറ്റ്ക്ലബിന് പുറത്തുവെച്ച് നടന്ന അടിപിടി കേസില്‍ പെട്ട് ജയില്‍ശിക്ഷ നേരിട്ട താരത്തിന്റെ കരിയര്‍ തന്നെ അസ്തമിക്കുമെന്ന അവസ്ഥയിലായിരുന്നു കാര്യങ്ങള്‍. വിവാദങ്ങളുടെ തോഴനായിരുന്ന സ്‌റ്റോക്‌സ് ശിക്ഷയില്‍ നിന്നും രക്ഷപ്പെട്ടതോടെ ടീമിലേക്ക് തിരിച്ചെത്തി. ന്യൂസിലാന്‍ഡിനെതിരെ ജയിക്കാത്ത ഫൈനലില്‍ ഇംഗ്ലണ്ടിന് ആദ്യത്തെ ലോകകിരീടവും നേടിക്കൊടുത്തത് താരത്തിന്റെ വീരോചിത പ്രകടനങ്ങളും അബദ്ധങ്ങളുമാണ്. 

ലോകകപ്പ് വിജയത്തിന് ശേഷം ആറാഴ്ച പിന്നിടുമ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ മറക്കാത്ത ഒരു ടെസ്റ്റ് വിജയമാണ് സ്റ്റോക്‌സ് സ്വയം കുറിച്ചിട്ടത്. ഓസ്‌ട്രേലിയയ്ക്ക് എതിരെ തോല്‍ക്കുമെന്ന ഉറപ്പിച്ച മത്സരമാണ് സ്റ്റോക്‌സ് ഒറ്റയ്ക്ക് തിരിച്ചുപിടിച്ചത്. അവസാന വിക്കറ്റില്‍ ബൗളര്‍ ജാക്ക് ലീച്ചിനെ കൂട്ടുപിടിച്ചാണ് 135 റണ്‍സ് അടിച്ചുകൂട്ടി സ്റ്റോക്‌സ് ഇംഗ്ലണ്ടിന്റെ ഹീറോയായി മാറിയത്. ആഷസ് പരമ്പര ഓസീസിന് കൈമാറാതിരിക്കാന്‍ ഈ വിജയം ടീമിന് അനിവാര്യവുമായിരുന്നു. 140 വര്‍ഷത്തെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും ഉയര്‍ന്ന റണ്‍ ചേസ് കൂടിയായിരുന്നു ഇത്. 

2017-18 ആഷസ് പരമ്പരയില്‍ സ്റ്റോക്‌സിന് കേസ് മൂലം കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. ടെസ്റ്റ് മത്സരത്തിലെ വെടിക്കെട്ട് പ്രകടനത്തോടെ താരത്തെ അഭിനന്ദിച്ച് ക്രിക്കറ്റ് ലോകം അണിനിരക്കുകയാണ്. ഒരു ഏകദിന മത്സരത്തിന്റെ ശൈലിയില്‍ ബൗളര്‍മാരെ നാലുപാടും പറത്തിയാണ് സ്റ്റോക്‌സ് ടീമിനെ നാണക്കേടില്‍ നിന്നും രക്ഷപ്പെടുത്തിയത്. 




കൂടുതല്‍വാര്‍ത്തകള്‍.