CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 12 Minutes 56 Seconds Ago
Breaking Now

അഭയ കേസില്‍ പത്തോളം സാക്ഷികളുടെ കൂറുമാറ്റം ; കേസെടുക്കണമെന്ന് സിബിഐ

സാക്ഷികളുടെ കൂറുമാറ്റം തുടരുന്ന സാഹചര്യത്തിലാണ് നടപടിക്ക് സിബിഐ ഒരുങ്ങുന്നത്.

അഭയ കേസില്‍ കൂട്ടത്തോടെയുള്ള കൂറുമാറ്റം തടയാന്‍ ഒരുങ്ങി സിബിഐ. കൂറുമാറിയ സാക്ഷികള്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ കോടതിയെ സമീപിക്കും. കേസിലെ പത്തോളം സാക്ഷികളാണ് കൂറുമാറിയത്.

സാക്ഷികളുടെ കൂറുമാറ്റം തുടരുന്ന സാഹചര്യത്തിലാണ് നടപടിക്ക് സിബിഐ ഒരുങ്ങുന്നത്. രഹസ്യമൊഴി നല്‍കിയിട്ട് കൂറുമാറിയ സിസ്റ്റര്‍ അനുപമ, സഞ്ജു പി മാത്യു എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ സിബിഐ കോടതിയെ സമീപിക്കും. 16ന് ഇതിനായി കോടതിയില്‍ സിബിഐ അപേക്ഷ സമര്‍പ്പിക്കും.

അഭയയുടെ ശിരോവസ്ത്രവും ചെരുപ്പുകളും കോണ്‍വെന്റിലെ അടുക്കളയില്‍ കണ്ടെന്നായിരുന്നു സിസ്റ്റര്‍ അനുപമയുടെ ആദ്യ മൊഴി. കൊലപാതകം നടന്ന ദിവസം രാത്രിയില്‍ ഫാദര്‍ കോട്ടൂരിന്റെ ഇരു ചക്രവാഹനം കോണ്‍വെന്റിന് മുന്നിലുണ്ടായിരുന്നെന്ന മൊഴിയാണ് സഞ്ജു പി മാത്യു മാറ്റി പറഞ്ഞത്. ഇനിയുള്ള സാക്ഷികളും ഇതേരീതിയില്‍ കൂറുമാറാനുള്ള സാദ്ധ്യതയാണ് സി.ബി.ഐ കാണുന്നത്. അതുകൊണ്ട് തന്നെ കേസെടുത്ത് മുന്നോട്ട് പോകാനാണ് സി.ബി.ഐ തീരുമാനം.

 




കൂടുതല്‍വാര്‍ത്തകള്‍.