CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 46 Minutes Ago
Breaking Now

സല്‍മാന്‍ഖാന്‍ 55 ലക്ഷത്തിന്റെ വീടും കാറും സമ്മാനിക്കുന്നുവെന്ന വാര്‍ത്ത ; സത്യമിതെന്ന് രാണു മൊണ്ടാല്‍

റെയില്‍വേ സ്‌റ്റേഷനിലിരുന്ന് എക് പ്യാര്‍ ക നഗ്മാ ഹേ പാടി വൈറലായ രാണു മൊണ്ടാല്‍ സംഗീത ജീവിതം തുടങ്ങിയിരിക്കുകയാണ്. സിനിമയിലും ഗാനം ആലപിച്ചു തുടങ്ങി. ഇതിനിടെയാണ് സല്ലുവിന് രാണു മൊണ്ഡലിന് വീട് സമ്മാനിക്കുന്നുവെന്ന വാര്‍ത്ത പരന്നത്. ഇപ്പോഴിതാ അഭ്യൂഹത്തിന് പ്രതികരണവുമായി ഗായിക തന്നെ രംഗത്തെത്തി.

അമ്പത്തിയഞ്ച് ലക്ഷം രൂപയുടെ വീടും കാറും സല്‍മാന്‍ രാണുവിന് സമ്മാനിക്കുന്നുവെന്നായിരുന്നു വാര്‍ത്ത. ഇതുവരെ നടന്‍ വാര്‍ത്തയില്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍ വീട് സമ്മാനിക്കുന്നുണ്ടെങ്കില്‍ സല്‍മാന്‍ അത് പറഞ്ഞേനെയെന്ന് രാണു പറയുന്നു. ഇതുവരെ സല്‍മാന്‍ അതേ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും കാര്യമില്ലാത്ത ഇത്തരം അഭ്യൂഹങ്ങള്‍ പരത്തരുതെന്നും രാണു പറഞ്ഞു. തന്നോടു നേരിട്ടോ മറ്റാരെങ്കിലും വഴിയുമോ വീട് നല്‍കുന്നതിനെ കുറിച്ച് പറഞ്ഞിട്ടില്ല. ആരോടും തന്നെ സഹായിക്കണമെന്നും ആവശ്യപ്പെട്ടില്ല. സല്‍മാനോടും താന്‍ സഹായം തേടിയിട്ടില്ലെന്നും രാണു പറഞ്ഞു.

വിഷയത്തില്‍ സല്‍മാന്‍ തന്നെ നേരിട്ട് സംസാരിച്ചിരുന്നുവെങ്കില്‍ വാര്‍ത്തയെ വിശ്വസിക്കുകയായിരുന്നുവെന്നും രാണു വ്യക്തമാക്കി.

 

 




കൂടുതല്‍വാര്‍ത്തകള്‍.