CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 50 Minutes 17 Seconds Ago
Breaking Now

ആലിയയെ ചുംബിക്കാന്‍ വയ്യ; സഞ്ജയ് ലീല ഭന്‍സാലി ചിത്രം സല്‍മാന്‍ ഒഴിവാക്കിയ കാരണം ഇത്

സഞ്ജയ് ലീല ഭന്‍സാലിയുടെ സിനിമ ഉപേക്ഷിച്ച് പോകുക എന്നത് അത്ര പതിവുള്ള കാര്യമല്ല. പക്ഷെ സഞ്ജയുടെ ചിത്രത്തില്‍ നിന്നും പിന്‍മാറിക്കൊണ്ട് സല്‍മാന്‍ ഖാനാണ് പിന്‍വാങ്ങിയത്. അഭിപ്രായ ഭിന്നതകളെത്തുടര്‍ന്നാണ് സല്‍മാന്‍ ചിത്രം ഒഴിവാക്കിയതെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. 

സല്‍മാനും, ഭന്‍സാലിയും തമ്മില്‍ ചില ട്വീറ്റുകള്‍ പങ്കുവെച്ചതിന് പിന്നാലെയാണ് ഇന്‍ഷാഅള്ളാ എന്ന ചിത്രം താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. ഹം ദില്‍ ദേ ചുകെ സനം എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം സൂപ്പര്‍ താരവും, സംവിധായകനും വീണ്ടും ഒരുമിക്കുമെന്നായിരുന്നു കരുതിയിരുന്നത്. 

ആലിയ ഭട്ടിനെയാണ് ചിത്രത്തില്‍ നായികയായി നിശ്ചയിച്ചിരുന്നത്. ആലിയയുമായുള്ള ചുംബന രംഗങ്ങളെത്തുടര്‍ന്നാണ് സല്‍മാന്‍ ഖാന്‍ ഇന്‍ഷാഅള്ളാ ഒഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ലിപ്പ്‌ലോക്ക് സീനുകള്‍ കൂടിയതോടെയാണ് സല്‍മാന്‍ ഇതില്‍ വ്യത്യസ്ത അഭിപ്രായം പങ്കുവെച്ചത്. 

തന്റെ സിനിമകളില്‍ ചുംബന രംഗങ്ങള്‍ ഉള്‍പ്പെടുത്താന്‍ അനുവദിക്കില്ലെന്നത് സല്‍മാന്റെ പ്രഖ്യാപിത നയമാണ്. സീനുകള്‍ മാറ്റണമെന്ന ആവശ്യം ഭന്‍സാലി സമ്മതിക്കാതെ വന്നതോടെയാണ് താരത്തിന്റെ പിന്‍മാറ്റം. 

 




കൂടുതല്‍വാര്‍ത്തകള്‍.