CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
36 Minutes Ago
Breaking Now

ലോകകപ്പിനിടെ ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്ക് ചായ നല്‍കിയത് വിരാടിന്റെ ഭാര്യയെന്ന് മുന്‍ ക്രിക്കറ്റര്‍ എഞ്ചിനീയര്‍; തന്റെ പേര് വലിച്ചിഴക്കരുതെന്ന് അനുഷ്‌ക

ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് തന്റെ പേര് വലിച്ചിഴക്കുന്നതിന് എതിരെ അനുഷ്‌കയും രംഗത്തെത്തി.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പേരില്‍ പുതിയ വിവാദം. 2019 ഐസിസി ലോകകപ്പിനിടെ ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്ക് ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഭാര്യ ചായ പകര്‍ന്നു നല്‍കുന്നത് കണ്ടെന്ന മുന്‍ ഇന്ത്യ വിക്കറ്റ്കീപ്പര്‍ ഫറൂഖ് എഞ്ചിനീയറുടെ വാക്കുകളാണ് വിവാദത്തിന് തിരികൊളുത്തിയത്. 

ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് തന്റെ പേര് വലിച്ചിഴക്കുന്നതിന് എതിരെ അനുഷ്‌കയും രംഗത്തെത്തി. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അനുഷ്‌കയുടെ ചായ കുടിക്കല്‍ മാത്രമാണ് ഇന്ത്യന്‍ സെലക്ടര്‍മാര്‍ അവിടെ നിര്‍വ്വഹിച്ചതെന്നാണ് എഞ്ചിനീയര്‍ ആഞ്ഞടിച്ചത്. 

എന്നാല്‍ സെലക്ടര്‍മാര്‍ക്ക് ചായ നല്‍കിയെന്ന എഞ്ചിനീയറുടെ വാദം അനുഷ്‌ക തള്ളി. ലോകകപ്പിനിടെ ഒരു മത്സരം കാണാന്‍ മാത്രമാണ് എത്തിയത്. അപ്പോള്‍ ഫാമിലി ബോക്‌സിലാണ് ഇരുന്നത് അല്ലാതെ സെലക്ടര്‍മാരുടെ ബോക്‌സിലല്ല. അപ്പോഴാണ് അവര്‍ക്ക് ചായ വിളമ്പിയെന്ന് നുണ പറയുന്നത്, അനുഷ്‌ക പ്രതികരിച്ചു. 

നുണ പറയുന്ന വാര്‍ത്തകളോട് നിശബ്ദമായി പ്രതികരിക്കുന്നതാണ് ഇതുവരെയുള്ള രീതി. എന്നാല്‍ നുണകള്‍ ആവര്‍ത്തിക്കുമ്പോള്‍ സത്യമായി ചിന്തിക്കുമെന്ന് ഭയക്കുന്നു. ടീമിന്റെ യോഗങ്ങളിലും, സെലക്ഷനിലും വരെ ഞാന്‍ സ്വാധീനിക്കുന്നുവെന്ന നുണകളാണ് ഇപ്പോള്‍ പറയുന്നത്, അനുഷ്‌ക രൂക്ഷമായ വാക്കുകളില്‍ ചൂണ്ടിക്കാണിച്ചു. 

എംഎസ്‌കെ പ്രസാദിന്റെ സെലക്ഷന്‍ കമ്മിറ്റി മിക്കി മൗസ് സെലക്ഷന്‍ കമ്മിറിയാണെന്നാണ് ഫറൂഖ് എഞ്ചിനീയര്‍ പരിഹസിച്ചത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.