CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 52 Seconds Ago
Breaking Now

സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ വാദിക്കാന്‍ സര്‍ക്കാര്‍ ചിലവാക്കിയത് 1.20 കോടി

ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ ഹൈക്കോടതിയില്‍ വാദിക്കാന്‍ സുപ്രീം കോടതി സീനിയര്‍ അഭിഭാഷകന്‍ രഞ്ജിത് കുമാറിന് 1.20 കോടി നല്‍കി.

ഇടത് സര്‍ക്കാര്‍ കേസില്‍ സര്‍ക്കാരിന് ഏറ്റവും കൂടുതലായി നല്‍കിയ അഭിഭാഷക ഫീസ് എത്രയാണ് എന്ന ചോദ്യം ഉയര്‍ന്നിരുന്നു. ഷുഹൈബ് കേസ് അന്വേഷിക്കാന്‍ സിബിഐ വേണ്ടെന്ന് വാദിക്കാന്‍ 34 ലക്ഷം രൂപ ചിലവാക്കിയെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ സമ്മതിച്ചു. ഇപ്പോഴിതാ സോളാര്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി നല്‍കിയ ഹര്‍ജിയ്‌ക്കെതിരെ വാദിക്കാന്‍ സര്‍ക്കാര്‍ ചിലവാക്കിയത് 1.20 കോടിയെന്ന് റിപ്പോര്‍ട്ട്. പ്രോപര്‍ ചാനല്‍ എന്ന സംഘടനയുടെ പ്രസിഡന്റ് എം കെ ഹരിദാസിന് അഡ്വക്കേറ്റ് ജനറലിന്റെ കാര്യാലയം നല്‍കിയ മറുപടിയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

അഭിഭാഷക ഇനത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ പണം ചിലവാക്കിയത് ഷുഹൈബ് കേസിലാണെന്ന മന്ത്രി എ കെ ബാലന്റെ മറുപടിയാണ് ഇതോടെ സംശയകരമാകുന്നത്. 

ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ ഹൈക്കോടതിയില്‍ വാദിക്കാന്‍ സുപ്രീം കോടതി സീനിയര്‍ അഭിഭാഷകന്‍ രഞ്ജിത് കുമാറിന് 1.20 കോടി നല്‍കി. ഹൈക്കോടതിയില്‍ വിജയ് ഹന്‍സാരിയ 76.82 ലക്ഷം രൂപ ഫീസ് ആവശ്യപ്പെട്ട കേസില്‍ 64.40 ലക്ഷം രൂപയും മറ്റൊരു കേസില്‍ ഹരേന്‍ പി റാവലിന് 64 ലക്ഷം രൂപയും അനുവദിച്ചു. 2 കേസുകള്‍ക്ക് പല്ലവ് സിസോദിയയ്ക്ക് 45 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. 10 കേസുകളില്‍ ഹാജരായ ജയ്ദീപ് ഗുപ്തയ്ക്ക് 45 ലക്ഷം രൂപ നല്‍കാനുണ്ട് .




കൂടുതല്‍വാര്‍ത്തകള്‍.