CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Hours 2 Minutes 35 Seconds Ago
Breaking Now

മഞ്ജുവാര്യരുടെ പരാതി ; ഒടിയന്‍ സെറ്റിലെ എല്ലാവരുടേയും മൊഴിയെടുക്കും

ഒടിയന്‍ സെറ്റില്‍ കേക്ക് മുറിക്കുന്നതിനിടെ ശ്രീകുമാര്‍ മേനോന്‍ കയര്‍ത്തു സംസാരിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് പ്രധാന പരാതി.

സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ഭീഷണിപ്പെടുത്തുന്നുവെന്ന നടി മഞ്ജുവാര്യരുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് സാക്ഷികളുടെ മൊഴിയെടുക്കല്‍ തുടരുകയാണ്. ഒടിയന്‍ സിനിമയുടെ സെറ്റിലുണ്ടായിരുന്നവരെ എല്ലാവരേയും വിളിച്ചുവരത്തി മൊഴിയെടുക്കാനാണ് നീക്കം. 

ഒടിയന്‍ സെറ്റില്‍ കേക്ക് മുറിക്കുന്നതിനിടെ ശ്രീകുമാര്‍ മേനോന്‍ കയര്‍ത്തു സംസാരിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് പ്രധാന പരാതി. സെറ്റില്‍ കേക്ക് മുറിച്ചപ്പോഴുണ്ടായിരുന്ന എല്ലാവരില്‍ നിന്നും മൊഴിയെടുക്കും.

നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, ജോസഫ്, മഞ്ജുവാര്യരുടെ ഓഡിറ്റര്‍, മഞ്ചു ഫാന്‍സ് അസോസിയേഷന്‍ സെക്രട്ടറി രേഖ എന്നിവരുടെ മൊഴിയെടുത്തതു. മൊഴിയെടുത്ത ശേഷം തുടര്‍ നടപടികളിലേക്ക് കടക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.