CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 11 Minutes 37 Seconds Ago
Breaking Now

അത്ഭുതവും ആത്മവിശ്വാസവും കൂട്ടുന്നു... പൃഥ്വിയ്‌ക്കൊപ്പമുള്ള പുതിയ ചിത്രത്തെ കുറിച്ച് നടന്‍ നന്ദു ആനന്ദ്

ലാല്‍ ജോസിന്റെ ടിവി ഷോയായ നായിക നായകനിലൂടെ എത്തി സിനിമയില്‍ പിച്ചവെച്ചു തുടങ്ങിയ യുവനടനാണ് നന്ദു ആനന്ദ്. നവാഗതനായ സാം സംവിധാനം ചെയ്ത 'ഓട്ടം' എന്ന സിനിമയിലൂടെയാണ് നന്ദു സിനിമയിലേക്ക് അരങ്ങേറിയത്. ഇപ്പോള്‍ തന്റെ രണ്ടാം ചിത്രം അണിയറയില്‍ ഒരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് നന്ദു. ചിത്രീകരണം പുരോഗമിക്കുന്ന അയ്യപ്പനും കോശിയുമാണ് നന്ദുവിന്റെ രണ്ടാം ചിത്രം. ചിത്രത്തില്‍ പൃഥ്വിരാജിന്റെ അനുജനായാണ് നന്ദു വേഷമിടുന്നത്. തന്റെ മനസില്‍ എന്നും കത്തിക്കിടന്നിരുന്ന ഒരു ആഗ്രഹമായിരുന്നു ഇതെന്ന് നന്ദു പറയുന്നു.

നന്ദുവിന്റെ കുറിപ്പ്

'വലിയ സ്വപ്നങ്ങളിലേക്ക് എത്താന്‍ ഒരുപാട് കാലം വേണമെന്നാണ് നമ്മള്‍ കരുതാറ്. അത്തരം സ്വപ്നങ്ങളിലേക്ക് പരിശ്രമിക്കുമ്പോള്‍ പിന്നിട്ട കാലവും അനുഭവിച്ച പ്രയാസവും നമ്മള്‍ മറന്നുപോകും.'

'ആറു വര്‍ഷം മുമ്പേയുള്ള അപക്വമായ ഒരാഗ്രഹം മാത്രമല്ല ഇന്നെനിക്ക് സിനിമ. സ്‌ക്രീന്‍ പങ്കിടുന്നതിലുപരി പൃഥ്വിരാജ് എന്ന പ്രതിഭയുടെ അനുജനായി അഭിനയിക്കുക എന്ന ആഗ്രഹം ആദ്യസിനിമ ചെയ്തുതീര്‍ന്നപ്പോഴും മനസില്‍ കത്തിക്കിടന്നിരുന്നു. രണ്ടാമത്തെ സിനിമയ്ക്കുവേണ്ടി പ്രയത്‌നിച്ചുകൊണ്ടിരിക്കെ സച്ചിച്ചേട്ടനും ചീഫ് അസോസിയേറ്റായ ജയന്‍ചേട്ടനും വന്നത് 'അയ്യപ്പനും കോശിയും' എന്ന സിനിമയില്‍ പൃഥ്വിരാജിന്റെ അനിയന്റെ വേഷവുമായിട്ടായിരുന്നു. ഈയൊരു ചെറിയ കാലത്തെ കാത്തിരിപ്പിനൊടുവില്‍ രാജുവേട്ടന്റെ അനിയനായുള്ള സിനിമ ഇന്ന് സംഭവിക്കുന്നു എന്നത് തന്നെയാണ് എനിക്ക് അദ്ഭുതവും ആത്മവിശ്വാസവും. കൂടെനിന്നവര്‍ക്കും വിശ്വസിച്ച് പിടിച്ചെഴുന്നേല്പിച്ചവര്‍ക്കും നന്ദി.' നന്ദു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.