CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 39 Minutes 5 Seconds Ago
Breaking Now

പിന്തുണ കിട്ടിയാല്‍ കോലിയേക്കാള്‍ മികവ് കാട്ടുന്നവര്‍ പാക്കിസ്ഥാനിലുണ്ട് ; റസാഖ്

ബിസിസിഐയില്‍ നിന്ന് ലഭിക്കുന്ന ഉറച്ച പിന്തുണയാണ് കോലിയുടെ സ്ഥിരതയാര്‍ന്ന പ്രകടനത്തിന് കാരണമെന്നും റസാഖ് പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡില്‍ നിന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയ്ക്ക് ലഭിക്കുന്ന പിന്തുണയ്ക്ക് സമാനമായ പിന്തുണ കിട്ടിയാല്‍ കോലിയേക്കാള്‍ മികച്ചവരായി മാറാന്‍ സാധ്യതയുള്ള താരങ്ങള്‍ പാക്കിസ്ഥാനിലുണ്ടെന്ന് മുന്‍ പാക് ഓള്‍റൗണ്ടര്‍ അബ്ദുള്‍ റസാഖ്. പാക്കിസ്ഥാനിലെ ക്രിക്കറ്റ് സംവിധാനം തുടര്‍ച്ചയായി അവഗണിക്കുന്നതിനാല്‍ താരങ്ങള്‍ എങ്ങുമെത്താതെ പോവുകയാണെന്നും റസാഖ് അഭിപ്രായപ്പെട്ടു. ബിസിസിഐയില്‍ നിന്ന് ലഭിക്കുന്ന ഉറച്ച പിന്തുണയാണ് കോലിയുടെ സ്ഥിരതയാര്‍ന്ന പ്രകടനത്തിന് കാരണമെന്നും റസാഖ് പറഞ്ഞു.

നേരത്തെ ഇന്ത്യന്‍ പേസ് ബോളര്‍ ജസ്പ്രീത് ബുംമ്ര വെറും ശിശുവാണെന്ന റസാഖിന്റെ പരാമര്‍ശം വിവാദമായിരുന്നു. കളത്തില്‍ സജീവമായിരുന്ന കാലത്ത് ലോകോത്തര ബോളര്‍മാരെയാണ് ഞാന്‍ നേരിട്ടിരുന്നത്. ഈ സ്ഥിതിയ്ക്ക് ഇപ്പോഴത്തെ ബുമ്രയുടെയൊക്കെ പന്തുകള്‍ ഒരു വെല്ലുവിളി പോലുമല്ലെന്നായിരുന്നു റസാഖിന്റെ വാക്കുകള്‍. 




കൂടുതല്‍വാര്‍ത്തകള്‍.