പത്മശ്രീ പുരസ്‌ക്കാരം ലഭിച്ച നിര്‍മ്മാതാവും സംവിധായകനുമായ കരണ്‍ ജോഹറിനെ അഭിനന്ദിച്ച് കരണിനൊപ്പം പുരസ്‌ക്കാരം നേടിയ നടി കങ്കണ റണാവത്ത്. ഇതോടെ വര്‍ഷങ്ങളായി തുടരുന്ന ഇവരുടെ ശത്രുതയും തര്‍ക്കങ്ങളും അവസാനിച്ചോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.
'ഞാന്‍ അദ്ദേഹത്തെ ഹൃദ്യമായി അഭിനന്ദിക്കുന്നു. ഈ അവാര്‍ഡിന് അദ്ദേഹം അര്‍ഹനാണെന്ന് കരുതുന്നു. ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍ അത് കേസരി ആയാലും ഗുഡ് ന്യൂസ് ആയാലും പ്രശംസനീയമാണ്. അദ്ദേഹത്തിന്റെ പിതാവാണ് തുടക്കം നല്‍കിയതെങ്കിലും, സ്വന്തം പരിശ്രമവും യോഗ്യതയും കാരണമാണ് ഉയര്‍ച്ചയുണ്ടായത്' എന്ന് കങ്കണ പറഞ്ഞു.
കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന കോഫീ വിത്ത് കരണ്‍ എന്ന ചാറ്റ് ഷോയില്‍ കങ്കണ അതിഥിയായി എത്തിയപ്പോള്‍ നടത്തിയ പരാമര്‍ശങ്ങളോടെയാണ് ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. കരണ്‍ ബോളിവുഡിലെ സ്വജനപക്ഷ പാതത്തിന്റെ വക്താവാണെന്നും കപൂര്‍ഖാന്‍ കുടുംബത്തിലുള്ളവര്‍ക്ക് മാത്രമേ അവസരം നല്‍കുന്നുള്ളു എന്ന് കങ്കണ ആരോപിച്ചിരുന്നു.
ഇത് വിവാദമായിരുന്നു. കങ്കണക്ക് ബോളിവുഡ് ഇഷ്ടമല്ലെങ്കില്‍ വിട്ട് പോവണം എന്നായിരുന്നു കരണ്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ബോളിവുഡ് ആരുടെയും തറവാട്ട് സ്വത്തല്ലെന്നായിരുന്നു കങ്കണ ഇതിന് മറുപടി നല്‍കിയത്.