CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 30 Seconds Ago
Breaking Now

വെയില്‍സില്‍ വിശുദ്ധ മദര്‍ തെരേസയുടെ സന്യാസ സമൂഹാംഗമായ സിസ്റ്റര്‍ സിയെന്ന നിര്യാതയായി.

സിസ്റ്റര്‍ സിയന്നയുടെ ആകസ്മിക വിയോഗത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ദുഖവും അനുശോചനവും അറിയിക്കുന്നതായി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു.

സ്വാന്‍സി: സ്വാന്‍സിയിലെ സ്ട്രാന്റില്‍ വിശുദ്ധ മദര്‍ തെരേസയുടെ  മിഷനറീസ് ഓഫ് ചാരിറ്റി സമൂഹാംഗമായ സിസ്റ്റര്‍ സിയെന്ന(74) എംസി നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. പനിയും ശരീരാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സിസ്റ്ററിനെ കഴിഞ്ഞ ആഴ്ച സ്വാന്‍സിയിലുള്ള മൊറിസ്റ്റണ്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. പനി കലശലായതിനെത്തുടര്‍ന്ന് ആരോഗ്യനില വഷളാവുകയും ബുധനാഴ്ച രാവിലെ മരണം സംഭവിക്കുകയുമായിരുന്നു. 2016 വരെ വെസ്റ്റ് ലണ്ടന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന സിസ്റ്റര്‍ നിലവില്‍ വെയില്‍സിലെ സന്യാസസമൂഹത്തിന്റെ ശുശ്രൂഷകള്‍ക്ക് നേതൃത്വം കൊടുത്തു വരികയായിരുന്നു. ജാര്‍ഖണ്ഡ് സ്വദേശിനിയാണ് സിസ്റ്റര്‍.

സ്വാന്‍സിയിലെ അഗതികളുടെയും നിരാലംബരുടെയും പാവങ്ങളുടെയും ഇടയയില്‍ പ്രവര്‍ത്തിച്ചു വരുന്ന സന്യാസസമൂഹമാണ് മിഷനറീസ് ഓഫ് ചാരിറ്റി. വിശുദ്ധ മദര്‍  തെരേസ വിദേശ മണ്ണില്‍ അവസാനമായി സ്ഥാപിച്ച സന്യാസാശ്രമമാണ് സ്വാന്‍സിയിലെ മഠം. പാവങ്ങള്‍ക്ക് ഭക്ഷണവും വീടില്ലാത്തവര്‍ക്ക് രാത്രിയില്‍ താമസവുമൊരുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചിരുന്ന സിസ്റ്റര്‍ സിയെന്ന സ്വാന്‍സിയിലെ സീറോമലബാര്‍ സഭയുമായി ഊഷ്മള ബന്ധം പുലര്‍ത്തിയിരുന്ന സമര്‍പ്പിതയായിരുന്നു.

സമൂഹത്തിലെ അഗതികള്‍ക്കും നിരാലംബര്‍ക്കും ഇടയില്‍ സജീവമായി സേവനം ചെയ്തുകൊണ്ടിരിന്ന സിസ്റ്റര്‍ സിയന്നയുടെ ആകസ്മിക വിയോഗത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ദുഖവും അനുശോചനവും അറിയിക്കുന്നതായി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു. സിസ്റ്ററിന്റെ വേര്‍പാടില്‍ ദുഖിതരായിരിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേരുകയും   നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട സിസ്റ്ററിന്റെ ആത്മശാന്തിക്കായി  ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത പ്രാര്‍ത്ഥിക്കുകയും ചെയുന്നു.

 

ഫാ. ടോമി എടാട്ട്‌




കൂടുതല്‍വാര്‍ത്തകള്‍.