CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 54 Minutes 34 Seconds Ago
Breaking Now

മേളപ്പെരുക്കത്തിൽ ബോള്‍ട്ടണ്‍ ബീറ്റ്‌സ് ജേതാക്കളായി

നോട്ടിങ്ഹാമിലെ കലാസംഘടനയായ മുദ്രയുടെ ആഭിമുഖ്യത്തില്‍ നടത്തിയതും യുകെയില്‍ ആദ്യമായി നടത്തപ്പെട്ടതുമായ ചെണ്ടമേള മത്സരത്തില്‍ ബോള്‍ട്ടണ്‍ ബീറ്റ്‌സ് ജേതാക്കളായി.

മുദ്ര, ഉത്സവ് 2013 എന്നപേരില്‍ നടത്തിയ മെംബേഴ്‌സ് മീറ്റിന്റെ ഭാഗമായാണ് ചെണ്ടമേള മത്സരം സംഘടിപ്പിച്ചത്.ഓട്ടം തുള്ളല്‍ ,കഥാപ്രസംഗം, ഒപ്പന തുടങ്ങി നിരവധി കലാരൂപങ്ങള്‍ അരങ്ങേറിയ മെംബേഴ്‌സ് മീറ്റിന്റെ പ്രധാന ആകര്‍ഷണമായത് ചെണ്ടമേളമായിരുന്നു. യുകെയിലെ പ്രമുഖ ചെണ്ടമേള ടീമുകള്‍ മാറ്റുരച്ച അത്യന്തം വാശിയേറിയ മത്സരത്തില്‍ വിധികര്‍ത്താക്കളുടെയും ആഡിറ്റോറിയം തിങ്ങിനിറഞ്ഞ കാണികളുടെയും കാതുകളില്‍ രാധേഷ് നായരുടെ നേതൃത്വത്തില്‍ ശ്രവണ സുന്ദര താളാത്മകമായ നൃത്തചുവടുകളോടെ ബോള്‍ട്ടണ്‍ ബീറ്റ്‌സ് ഒരുക്കിയ മേളപ്പെരുമഴ പെയ്തിറങ്ങിയപ്പോള്‍ യുകെ മലയാളികള്‍ക്ക് അതൊരു ചരിത്ര അനുഭവം ആയിരുന്നു.

മേളാവതരണത്തിനുശേഷം വേദി വിട്ടിറങ്ങഇയ ബോള്‍ട്ടണ്‍ ബീറ്റ്‌സ് ടീമംഗങ്ങളെ സദസ് ഒന്നടങ്കം എഴുന്നേറ്റ് നിന്ന് കൈയടികളോടെ അഭിനന്ദിച്ചത് ഒരു വേറിട്ട കാഴച തന്നെയായിരുന്നു. ഒന്നാം സമ്മാനമായ 401 പൗണ്ടും ട്രോഫിയും ബോള്‍ട്ടണ്‍ ബീറ്റ്‌സ് നേടിയപ്പോള്‍ രണ്ടാം സമ്മാനം 201 പൗണ്ടും ട്രോഫിയും എംഎ യുകെ ലണ്ടനും മൂന്നാം സമ്മാനമായ 101 പൗണ്ടും ട്രോഫിയും ന്യൂകാസില്‍ ടീമും നേടി.

വളരെ ചുരങ്ങിയ നാളുകല്‍കൊണ്ട് യുകെയുടെ വിവിധ ഭാഗങ്ങളിലായി ഒട്ടനവധി വേദികളില്‍ ചെണ്ടമേളം അവതരിപ്പിച്ച ബോള്‍ട്ടണ്‍ ബീറ്റ്‌സ് യുകെ മലയാളിയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി സംഘടിപ്പിച്ച മത്സരത്തില്‍ തന്നെ ഉജ്ജ്വല വിജയം നേടാന്‍ കഴിഞ്ഞതിന്റെ ആവേശത്തിലാണ്. പരിശീലകനും അമരക്കാരനുമായ രാധേഷ് നായര്‍ക്കൊപ്പം ആന്‍ണി ചാക്കോ (മോനിച്ചന്‍ ), അലന്‍ കുര്യന്‍ , സോളമന്‍ മാത്യു എന്നിവര്‍ ഇടംതല ചെണ്ടയിലും നോയല്‍ തോമസ്, എഡ്വിന്‍ ലൂക്ക്, ഹിതേഷ് പയസ്, ബോള്‍ട്ടണ്‍ ബീറ്റ്‌സിന്റെ പത്തുവയസുകാരന്‍ ജോയല്‍ ജോഷി എന്നിവര്‍ ഇലത്താളത്തിലും ജയിന്‍ ജോസഫിന്റെ നിയന്ത്രണത്തില്‍ ഷാജി ജോസ്, ജോഷി വര്‍ക്കി, ഡാരണ്‍ സിബി എന്നിവര്‍ വലംതലയില്‍ മാറ്റുരച്ചപ്പോള്‍ ബോള്‍ട്ടണ്‍ ബീറ്റ്‌സിന്റെ വിജയം അനായാസമായി.

പൂരങ്ങളുടെ നാടായ തൃശൂരില്‍നിന്നുള്ള രാധേഷ് നായര്‍ക്ക് ഈ വിജയം ഒരു അഭിമാന മുഹൂര്‍ത്തമായി. ബോള്‍ട്ടണ്‍ മലയാളി അസോസിയേഷന്റെ പരിപൂര്‍ണ പിന്തുണയും പ്രോത്സാഹനവും സര്‍വോപരി ജഗദീശ്വരന്റെ കൃപാ കടാക്ഷങ്ങളും ഒത്തൊരുമിച്ചപ്പോള്‍ ബോള്‍ട്ടന്‍ ബീറ്റ്‌സിന്റെ ഈ അവിസ്മരണീയവിജയം അനായാസമായി എന്ന് ടീം അംഗങ്ങള്‍ ഒരേസ്വരത്തില്‍ പറഞ്ഞു. കലാമൂല്യങ്ങള്‍ നഷ്ടപ്പെടാതെ മുദ്ര ഫാമില മീറ്റ് ഉത്സവ് 2013 ഉജ്ജ്വല വിജയമാക്കി തീര്‍ത്ത മുദ്രയുടെ അമരക്കാര്‍ പ്രത്യേക അഭിനന്ദനങ്ങള്‍ക്ക് പാത്രീഭൂതരായി.


ബോള്‍ട്ടന്‍ ബീറ്റ്‌സിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 

 

ജയിന്‍ ജോസഫ് - 07984657402.

ജോഷി വര്‍ക്കി - 07429222841.




കൂടുതല്‍വാര്‍ത്തകള്‍.