CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 28 Minutes 8 Seconds Ago
Breaking Now

കണ്ണിനെ ബാധിച്ചത് അപൂര്‍വ ക്യാന്‍സര്‍; അമ്മയുടെ മനഃശക്തിയാല്‍ രോഗമുക്തി നേടി അഞ്ചു വയസ്സുള്ള കുട്ടി

അഞ്ചു വയസ്സുകാരനായ മകന്‍ ആര്‍ലോയുടെ വലത് കണ്ണിലെ ഒരു വെളുത്ത തെളിച്ചം മേഗന്‍ അപ്രതീക്ഷിതമായാണ് ശ്രദ്ധിക്കുന്നത്.

മകന്റെ കണ്ണിനെ ബാധിച്ച അപൂര്‍വ ക്യാന്‍സറിനെ സ്വന്തം മനഃശക്തി കൊണ്ട് നേരിട്ട് അമ്മ. ഇംഗ്ലണ്ട് സ്വദേശിനിയും ഗായികയുമായ മേഗന്‍ ബ്രിംസണാണ് മകന്റെ ചികിത്സാ ഘട്ടങ്ങളില്‍ ധൈര്യപൂര്‍വ്വം നിന്നതിന് കയ്യടി വാങ്ങുന്നത്. അഞ്ചു വയസ്സുകാരനായ മകന്‍ ആര്‍ലോയുടെ വലത് കണ്ണിലെ ഒരു വെളുത്ത തെളിച്ചം മേഗന്‍ അപ്രതീക്ഷിതമായാണ് ശ്രദ്ധിക്കുന്നത്. തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ കണ്ണില്‍ ഒരു മുഴ കണ്ടെത്തുകയും റോയല്‍ ലണ്ടന്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തു.

പരിശോധനയില്‍ കുട്ടിക്ക് റെറ്റിനോബ്ലാസ്റ്റോമ എന്ന അപൂര്‍വ നേത്ര ക്യാന്‍സറാണെന്ന് സ്ഥിരീകരിക്കുകയും ഉടന്‍ ശസ്ത്രക്രിയ വഴി കണ്ണ് മാറ്റി വയ്ക്കണമെന്ന് പറയുകയും ചെയ്തു. തുടര്‍ന്ന് ആര്‍ലോയ്ക്ക് നാലോളം കീമോതറാപ്പികള്‍ ഉള്‍പ്പെടെ ചെയ്യുകയും കൃത്രിമ കണ്ണ് ഘടിപ്പിക്കുകയും ചെയ്തു. കൃത്രിമ കണ്ണ് വച്ചതോടെ ആര്‍ലോയ്ക്ക് സ്‌കൂളില്‍ പോകാന്‍ കഴിയുന്നുണ്ടെന്ന് മേഗന്‍ പറയുന്നു. അപ്രതീക്ഷിതമായി തന്റെ കുട്ടി രോഗ ബാധിതനായപ്പോള്‍ തന്റെ ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പിന്തുണയും സ്‌നേഹവുമാണ് തന്നെ നിലനിര്‍ത്തിയതെന്നും മേഗന്‍ പറഞ്ഞു.

പ്രത്യേകിച്ച് ലക്ഷണങ്ങള്‍ ഒന്നും കാണിക്കാറില്ലാത്ത റെറ്റിനോബ്ലാസ്റ്റോമ കുട്ടികളുടെ കണ്ണുകളെ ബാധിക്കുന്ന അപൂര്‍വ ക്യാന്‍സാറാണെന്നും എന്നാല്‍ യുകെയില്‍ ആഴ്ചയില്‍ ഒരു കുട്ടിയെ ഈ ആസുഖം ബാധിക്കുന്നതായും ചൈല്‍ഡ്ഹുഡ് ഐ ക്യാന്‍സര്‍ ട്രസ്റ്റ് സിഇഒയായ റിച്ചാര്‍ഡ് ആഷ്ടണ്‍ പറഞ്ഞു. ഇവ കഴിവതും നേരത്തെ തിരിച്ചറിയാന്‍ സാധിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

 




കൂടുതല്‍വാര്‍ത്തകള്‍.