CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 35 Minutes 28 Seconds Ago
Breaking Now

പെന്‍ഷന്‍കാരുടെ വോട്ട് പിടിക്കാന്‍ സ്റ്റാര്‍മര്‍; തെരഞ്ഞെടുത്താല്‍ ട്രിപ്പിള്‍ ലോക്ക് സംരക്ഷിക്കുമെന്ന് ലേബര്‍; ബ്രിട്ടനിലെ പെന്‍ഷന്‍കാര്‍ക്ക് 'ഇതിലും നല്ലത്' കിട്ടാന്‍ അര്‍ഹതയുണ്ടെന്ന് ലേബര്‍ നേതാവ്

പോളിസി നിലനില്‍ക്കുമെന്ന് ഋഷി സുനാക് നേരത്തെ തന്നെ ഉറപ്പ് നല്‍കിയിരുന്നു

അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയെ വിജയിപ്പിച്ചാല്‍ പെന്‍ഷനുകളിലെ ട്രിപ്പിള്‍ ലോക്ക് ചുരുങ്ങിയത് അഞ്ച് വര്‍ഷത്തേക്കെങ്കിലും നിലനിര്‍ത്തുമെന്ന് വാഗ്ദാനം ചെയ്ത് കീര്‍ സ്റ്റാര്‍മര്‍. പെന്‍ഷന്‍കാര്‍ക്ക് സ്ഥിരത ലഭിക്കേണ്ടതുണ്ടെന്നും, തന്റെ പ്രധാനമന്ത്രി കാലയളവില്‍ മുഴുവന്‍ ട്രിപ്പിള്‍ ലോക്ക് സംരക്ഷിക്കപ്പെടുമെന്നും ലേബര്‍ നേതാവ് പറഞ്ഞു. 

രാജ്യത്തിന് കനത്ത ബാധ്യത വരുത്തുന്ന ട്രിപ്പിള്‍ ലോക്ക് പ്രകാരം ഓരോ വര്‍ഷവും പെന്‍ഷന്‍ വര്‍ദ്ധന ഏറ്റവും കൂടുതല്‍ നല്‍കാന്‍ തീരുമാനിക്കുകയാണ് ചെയ്യുന്നത്. ഇതിനായി വരുമാന വളര്‍ച്ച, പണപ്പെരുപ്പം എന്നിവയില്‍ ഏതാണോ കൂടുതല്‍, അല്ലെങ്കില്‍ 2.5% വര്‍ദ്ധന എന്നതാണ് കണക്കാക്കുക. First Indian-origin Pm Of Uk Rishi Sunak, Know These Five Things About Him  - Amar Ujala Hindi News Live - Pm Rishi Sunak :ऋषि ब्रिटेन के पहले अश्वेत  प्रधानमंत्री, सुनक के बारे

താന്‍ ജയിച്ചാലും പോളിസി നിലനില്‍ക്കുമെന്ന് ഋഷി സുനാക് നേരത്തെ തന്നെ ഉറപ്പ് നല്‍കിയിരുന്നു. കണ്‍സര്‍വേറ്റീവുകളാണ് പെന്‍ഷനില്‍ ട്രിപ്പിള്‍ ലോക്ക് പദ്ധതി നടപ്പാക്കിയത്. കീര്‍ സ്റ്റാര്‍മറും ഈ നിലപാട് സ്വീകരിച്ചതോടെ തെരഞ്ഞെടുപ്പില്‍ 65 വയസ്സിന് മുകളില്‍ പ്രായമുള്ളവരെ പിടിച്ചുനിര്‍ത്താനുള്ള ലേബറിന്റെ ശ്രമം ഊര്‍ജ്ജിതപ്പെടുത്തുന്നുവെന്നാണ് വ്യക്തമാകുന്നത്. 

ഈ പ്രായക്കാരുടെ വോട്ടിംഗില്‍ കണ്‍സര്‍വേറ്റീവുകള്‍ ലേബറിന് മുന്നിലാണ്. ഈ ഘട്ടത്തിലാണ് ഈ വോട്ട് ബാങ്കിലേക്ക് ഇടിച്ചുകയറാന്‍ സ്റ്റാര്‍മര്‍ സ്വരം മാറ്റുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.