CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 26 Minutes 23 Seconds Ago
Breaking Now

സഹജീവനക്കാരോടും, രോഗികളോടും മോശമായി പെരുമാറി, പതിവായി വഴക്കിട്ടു; രണ്ട് നഴ്‌സുമാരെ എന്‍എംസി രജിസ്റ്ററില്‍ നിന്നും പുറത്താക്കി; ആത്മഹത്യ ചെയ്യാനൊരുങ്ങിയ വ്യക്തിയോട് 'ആ ചെയ്‌തോളൂ, അതാ നല്ലതെന്ന്' വരെ പറയാനുള്ള വൈകൃത മനഃസ്ഥിതി കാണിച്ച നഴ്‌സുമാര്‍ മാലാഖമാരുടെ സല്‍പ്പേരിന് കളങ്കം

നോര്‍ത്ത് വെയില്‍സിലെ ലാന്‍ഡുഡ്‌നോ ജനറല്‍ ഹോസ്പിറ്റലില്‍ രോഗികള്‍ക്ക് നല്‍കിയ മോശം പെരുമാറ്റം നേരില്‍ കണ്ടതോടെയാണ് ഈ വിദ്യാര്‍ത്ഥികള്‍ വിവരം അറിയിച്ചത്

മാലാഖമാരെന്ന വിളിപ്പേര് ചിലപ്പോള്‍ കളങ്കപ്പെടുത്തുന്ന ഏതാനും പുഴുക്കുത്തുകള്‍ നഴ്‌സിംഗ് മേഖലയിലുമുണ്ട്. അത്തരം രണ്ട് നഴ്‌സുമാരെയാണ് സഹജീവനക്കാരോടും, രോഗികളോടുമുള്ള മോശം പെരുമാറ്റത്തിന്റെ പേരില്‍ ജോലിയില്‍ നിന്നും പുറത്താക്കിയത്. ആത്മഹത്യക്ക് ഒരുങ്ങിയ വ്യക്തിയോട് 'അത് ചെയ്‌തോളാന്‍' വരെ പറഞ്ഞ നഴ്‌സുമാരെയാണ് ആശുപത്രി ചവിട്ടി പുറത്താക്കിയത്. 

35-കാരി അലിസിയ ആന്‍ഡ്രൂസ്, 42-കാരി തബിത വില്ല്യംസ് എന്നിവര്‍ക്കാണ് ജോലി ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്. മോശവും, എതിര്‍പ്പും, വിദ്വേഷവും, നാണിപ്പിക്കുന്നതുമായ അന്തരീക്ഷമാണ് ജോലി ചെയ്ത വാര്‍ഡില്‍ ഈ നഴ്‌സുമാര്‍ സൃഷ്ടിച്ചതെന്നാണ് കണ്ടെത്തല്‍. ഇവരുടെ പെരുമാറ്റം വളരെ മോശമായി മാറിയതോടെയാണ് സ്റ്റുഡന്റ് നഴ്‌സുമാര്‍ ഈ വിവരം ബാംഗോര്‍ യൂണിവേഴ്‌സിറ്റിയെ അറിയിച്ചത്. The nurses worked at Llandudno General Hospital in North Wales (pictured)

നോര്‍ത്ത് വെയില്‍സിലെ ലാന്‍ഡുഡ്‌നോ ജനറല്‍ ഹോസ്പിറ്റലില്‍ രോഗികള്‍ക്ക് നല്‍കിയ മോശം പെരുമാറ്റം നേരില്‍ കണ്ടതോടെയാണ് ഈ വിദ്യാര്‍ത്ഥികള്‍ വിവരം അറിയിച്ചത്. ആത്മഹത്യ ചെയ്യാന്‍ തോന്നുന്നതായി പറയുന്ന രോഗികളോട് 'ഇത് ചെയ്യാന്‍' പ്രോത്സാഹിപ്പിക്കുകയാണ് ആന്‍ഡ്രൂസ് ചെയ്തിരുന്നതെന്ന് സ്റ്റുഡന്റ് നഴ്‌സ് പറഞ്ഞു. വില്ല്യംസാകട്ടെ ഇത് കേട്ട് ചിരിക്കുകയും ചെയ്യും. 

രോഗികളെ അപഹസിക്കുന്ന രീതിയിലാണ് ആന്‍ഡ്രൂസ് പെരുമാറിയിരുന്നത്. വില്ല്യംസാകട്ടെ സ്റ്റുഡന്റ് നഴ്‌സുമാരെ വളരെ അസ്വസ്ഥരാക്കുന്ന രീതിയില്‍ അവഗണിക്കുകയും ചെയ്യും. പരിശീലനമില്ലാത്ത വിദ്യാര്‍ത്ഥികളെ കൊണ്ട് രോഗികളുടെ ബ്ലഡ് ഷുഗര്‍ ലെവല്‍ എടുപ്പിക്കുന്നതും ഇവരുടെ രീതിയായിരുന്നു. 

ഇവരുടെ പെരുമാറ്റങ്ങള്‍ തെളിഞ്ഞതോടെ അലിസിയ ആന്‍ഡ്രൂസിനെയും, തബിത വില്ല്യംസിനെയും എന്‍എംസി ഫിറ്റ്‌നസ് ടു പ്രാക്ടീസ് കമ്മിറ്റി പുറത്താക്കുകയായിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.