CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Minutes 26 Seconds Ago
Breaking Now

കൗണ്‍സില്‍ തെരഞ്ഞെടുപ്പിലെ തിരിച്ചടിയിലും ഋഷി സുനകിനെ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് മാറ്റില്ല, തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ മാറ്റത്തില്‍ കാര്യമില്ലെന്ന് വിലയിരുത്തല്‍

രണ്ട് എംപിമാര്‍ മാത്രമാണ് നേതൃമാറ്റം ആവശ്യപ്പെടുന്നത്.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ കൗണ്‍സില്‍ തെരഞ്ഞെടുപ്പിലെ തിരിച്ചടി പൊതു തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചേക്കും. തിരിച്ചടിയില്‍ നേതൃമാറ്റമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും അതിനുള്ള സാധ്യത വിരളമാകുകയാണ് . രണ്ട് എംപിമാര്‍ മാത്രമാണ് നേതൃമാറ്റം ആവശ്യപ്പെടുന്നത്. തെരഞ്ഞെടുപ്പില്‍ മാസങ്ങള്‍ മാത്രം അവശേഷിക്കേ നേതൃമാറ്റം വിഢിത്തമാണെന്നും വിലയിരുത്തലുണ്ട്.

ടീസ് വാലീ മേയര്‍ തെരഞ്ഞെടുപ്പില്‍ ബെന്‍ ഹൗച്ചന്‍ വിജയിച്ചത് വിമത ഭീഷണിയ്ക്ക് തിരിച്ചടിയായി വോട്ടില്‍ വന്‍ കുറവുണ്ടായെന്നത് പക്ഷെ ചര്‍ച്ചയാവുകയും ചെയ്തു.

 മേയര്‍ തെരഞ്ഞെടുപ്പില്‍ മാത്രമല്ല, ചില കൗണ്‍സില്‍ സീറ്റുകളിലും ഇത്തരത്തിലുള്ള വ്യക്തിഗത പരിഗണനയില്‍ വോട്ട് നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. പുതിയ സര്‍ക്കാരിന് ജനപ്രീതി കുറയുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

നിര്‍ണ്ണായക സാമ്പത്തിക പ്രതിസന്ധി കാലഘട്ടത്തിലാണ് ഋഷി സുനക് അധികാരത്തിലേറിയത്. അതിനാല്‍ തന്നെ ജനപ്രിയ തീരുമാനങ്ങള്‍ക്ക് പകരം രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഉറപ്പാക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമം. ടാക്‌സ് വര്‍ദ്ധനവുള്‍പ്പെടെ തീരുമാനങ്ങള്‍ ജനങ്ങളില്‍ നീരസമുണ്ടാക്കിയിട്ടുണ്ട്. ഇതും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാക്കി.

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.