CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
46 Minutes 53 Seconds Ago
Breaking Now

അച്ഛന്‍ മരിച്ച ദുഖത്തില്‍ ഒരുപാട് ഭക്ഷണം കഴിക്കാന്‍ തുടങ്ങി ; ബ്രിട്ടനിലെ 'ഏറ്റവും ഭാരം കൂടിയ ഹോള്‍ട്ടന്‍ മരിച്ചത് 34 ാം പിറന്നാള്‍ ആഘോഷിക്കാനിരിക്കേ

അസുഖ ബാധിതനായ ഹോള്‍സണെ ആറ് അഗ്‌നിശമന സേനാംഗങ്ങള്‍ ചേര്‍ന്ന് ആംബുലന്‍സിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്ന് അമ്മ ലെയ്‌സ പറഞ്ഞു.

ബ്രിട്ടനിലെ 'ഏറ്റവും ഭാരം കൂടിയ മനുഷ്യന്‍' എന്ന് കരുതുന്ന ജേസണ്‍ ഹോള്‍ട്ടണ്‍ അന്തരിച്ചു. 34ാം ജന്മദിനത്തിന് ഒരാഴ്ച മുമ്പാണ് ആന്തരിക അവയവങ്ങളുടെ തകരാര്‍ മൂലം ഹോള്‍ട്ടണ്‍ മരിച്ചത്. 317 കിലോഗ്രാം ഭാരമുള്ള ഹോള്‍ട്ടണ്‍ കഴിഞ്ഞ ശനിയാഴ്ച സറേയിലാണ് മരിച്ചതെന്ന് കുടുംബം അറിയിച്ചു.

അസുഖ ബാധിതനായ ഹോള്‍സണെ ആറ് അഗ്‌നിശമന സേനാംഗങ്ങള്‍ ചേര്‍ന്ന് ആംബുലന്‍സിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്ന് അമ്മ ലെയ്‌സ പറഞ്ഞു. ഹോള്‍ട്ടന്റെ വൃക്കകളാണ് ആദ്യം തകരാറിലായത്. 'ഒരാഴ്ചയ്ക്കുള്ളില്‍' മകന്‍ മരിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി അവര്‍ പറഞ്ഞു. ഡോക്ടര്‍മാര്‍ക്ക് അവനെ വീണ്ടും രക്ഷിക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതി, പക്ഷേ സങ്കടകരമെന്നു പറയട്ടെ, ഒരാഴ്ചയ്ക്കുള്ളില്‍' മകന്‍ മരിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്ന് ഹോള്‍ട്ടന്റെ അമ്മ പറയുന്നു.

പിതാവിന്റെ മരണത്തില്‍ ദുഃഖിതനായ ഹോള്‍ട്ടണ്‍ കൗമാരപ്രായത്തില്‍ തന്നെ അമിതമായി ഭക്ഷണം കഴിക്കാന്‍ തുടങ്ങുകയായിരുന്നു. കൂടാതെ ഒരു ദിവസം 10,000 കലോറിവരെ ഉപഭോഗം ചെയ്യാന്‍ തുടങ്ങി. ഡോണര്‍ കബാബായിരുന്നു സ്ഥിരമായി പ്രഭാത ഭക്ഷണത്തില്‍ ഉപയോഗിച്ചിരുന്നത്. പ്രത്യേകമായി തയ്യാറാക്കിയ ഒരു കൗണ്‍സില്‍ ബംഗ്ലാവിലാണ് ജേസണ്‍ ഹോള്‍ട്ടണ്‍ താമസിച്ചിരുന്നത്. ഹോള്‍ട്ടന്റെ സുഖസൗകര്യങ്ങള്‍ക്കായി ഉറപ്പിച്ച ഫര്‍ണിച്ചറുകളാണ് അവിടെ ഉപയോഗിച്ചിരുന്നത്. തന്റെ ജീവിതത്തിന്റെ അവസാനത്തില്‍ കിടക്കയിലായിരുന്നു ഹോള്‍ട്ടണ്‍. അനങ്ങാന്‍ കഴിയാതെ ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നു. 

2020ല്‍ ഹോള്‍ട്ടണ്‍ ബോധരഹിതനായിരുന്നു. 30ലധികം അഗ്‌നിശമന സേനാംഗങ്ങളുടെ ഒരു സംഘമാണ് അന്ന് ഹോള്‍ട്ടണെ ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ചത്. മൂന്നാം നിലയിലെ ഫ്‌ലാറ്റില്‍ നിന്ന് ക്രെയിന്‍ ഉപയോഗിച്ച് എയര്‍ലിഫ്റ്റ് ചെയ്തായിരുന്നു ഹോള്‍ട്ടണെ ആശുപത്രിയിലെത്തിച്ചത്. തന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട സമയമായിരുന്നു അതെന്നായിരുന്നു സംഭവത്തെ കുറിച്ച് ഹോള്‍ട്ടണ്‍ പറഞ്ഞത്. അതിന് രണ്ട് വര്‍ഷത്തിന് ശേഷം, ഹോള്‍ട്ടന് നിരവധി ചെറിയ സ്‌ട്രോക്കുകളും രക്തം കട്ടപിടിക്കുന്ന രോഗവും ഉണ്ടായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.