CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 38 Minutes 7 Seconds Ago
Breaking Now

കൂടുതല്‍ അവസരങ്ങള്‍ ലഭിക്കണമെങ്കില്‍ ആദ്യ സിനിമ വിജയിക്കണം ; ബോളിവുഡില്‍ അവസരങ്ങള്‍ കിട്ടിയില്ലെന്ന് ജ്യോതിക

വിവാഹത്തിന് ശേഷവും സിനിമയില്‍ സജീവമാണ് തെന്നിന്ത്യന്‍ താരം ജ്യോതിക. ജിയോ ബേബി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം 'കാതല്‍' എന്ന സിനിമയില്‍ ഓമന എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് ജ്യോതിക കാഴ്ചവെച്ചത്. മാധവനും. അജയ് ദേവ്ഗണും പ്രധാന കഥാപാത്രങ്ങളായെത്തിയ 'ശൈത്താന്‍' ആണ് ജ്യോതികയുടെ രണ്ടാം ബോളിവുഡ് ചിത്രം.

ഇപ്പോഴിതാ എന്തുകൊണ്ടാണ് ബോളിവുഡില്‍ സജീവമാവാതിരുന്നത് എന്നതിനെ പറ്റി സംസാരിക്കുകയാണ് ജ്യോതിക. തന്റെ ആദ്യ ഹിന്ദി ചിത്രം തിയേറ്ററില്‍ വിജയമായിരുന്നില്ലെന്നും, കൂടുതല്‍ ചിത്രങ്ങള്‍ ലഭിക്കണമെങ്കില്‍ ആദ്യ സിനിമ വിജയിക്കേണ്ടതുണ്ടെന്നും ജ്യോതിക പറയുന്നു.

'ഹിന്ദി സിനിമകളില്‍നിന്ന് ഒരിക്കല്‍ പോലും എനിക്ക് ഓഫര്‍ ലഭിച്ചില്ല. 27 വര്‍ഷം മുമ്പ് ഞാന്‍ ദക്ഷിണേന്ത്യന്‍ സിനിമകളില്‍ അഭിനയിച്ച് തുടങ്ങി. അതിനുശേഷം ദക്ഷിണേന്ത്യന്‍ സിനിമകളില്‍ മാത്രമാണ് അഭിനയിച്ചത്. എന്റെ ആദ്യത്തെ ഹിന്ദി സിനിമ തീയേറ്ററുകളില്‍ വിജയമായിരുന്നില്ല.

കൂടുതല്‍ അവസരങ്ങള്‍ ലഭിക്കണമെങ്കില്‍ ആദ്യ സിനിമ വിജയിക്കണം. എന്റെ സിനിമ നിര്‍മിച്ചത് വലിയ പ്രൊഡക്ഷന്‍ ഹൗസായിരുന്നെങ്കിലും ഭാഗ്യമില്ലാത്തതിനാല്‍ അത് വിജയിച്ചില്ല. ഭാഗ്യവശാല്‍ ദക്ഷിണേന്ത്യന്‍ സിനിമയില്‍ ഞാന്‍ സജീവമാകുകയും ബോളിവുഡില്‍നിന്നു മാറി നില്‍ക്കുകയുമായിരുന്നു.' ജ്യോതിക പറഞ്ഞു.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.