CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 58 Minutes 47 Seconds Ago
Breaking Now

വീട്ടിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം ജോലിക്ക് പോയിത്തുടങ്ങിയ അമ്മയെ കണ്ടാണ് ഞാന്‍ വളര്‍ന്നത്: അനശ്വര

2017ല്‍ പുറത്തിറങ്ങിയ ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെയാണ് അനശ്വര സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഡിജോ ജോസ് ആന്റണി നിവിന്‍ പോളി ചിത്രം 'മലയാളി ഫ്രം ഇന്ത്യ'യിലും അനശ്വര ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്.

ഇപ്പോഴിതാ ഒരു സ്ത്രീ എന്ന നിലയില്‍ സാമ്പത്തിക സ്വാതന്ത്ര്യം നേടേണ്ടതിന്റെ ആവശ്യകതയെ പറ്റി സംസാരിക്കുകയാണ് അനശ്വര രാജന്‍. വീട്ടിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം ജോലിക്ക് പോയിത്തുടങ്ങിയ അമ്മയെ കണ്ടാണ് താന്‍ വളര്‍ന്നതെന്നാണ് അനശ്വര പറയുന്നത്. അതുകൊണ്ട് തന്നെ സാമ്പത്തിക ഭദ്രത എന്നത് പ്രധാനമാണെന്നും അനശ്വര പറയുന്നത്.

'സാമ്പത്തിക സ്വാതന്ത്യം ആത്മവിശ്വാസം കൂട്ടാറുണ്ട്. വീട്ടിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം ജോലിക്ക് പോയിത്തുടങ്ങിയ അമ്മയെ കണ്ടാണ് ഞാന്‍ വളര്‍ന്നത്. അതു കൊണ്ടു തന്നെ പണ്ട് തൊട്ടേ 'കല്യാണം കഴിക്ക്' അമ്മ എന്നല്ല പറയുന്നത് മറിച്ച് 'സാമ്പത്തിക ഭദ്രതയില്ലാതെ കല്യാണം കഴിക്കേണ്ട' എന്നാണ് പറയാറുള്ളത്. ആണ് പെണ്ണ് എന്നൊന്നുമല്ല. എല്ലാവരും സാമ്പത്തിക സ്വാതന്ത്ര്യം നേടേണ്ടതുണ്ട്. എന്റെ പാഷനിലൂടെ വരുമാ നം നേടാന്‍ സാധിക്കുന്നു എന്നത് എന്നെ ഇരട്ടി സന്തോഷിപ്പിക്കുന്നു.' എന്നാണ് അനശ്വര പറയുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.