CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 57 Minutes 38 Seconds Ago
Breaking Now

യുക്മ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചു. നാഷണല്‍ ഇലക്ഷന്‍ സെപ്തംബര്‍ 29ന്. റീജിയനുകള്‍ സെപ്തംബര്‍ 15നകം തെരഞ്ഞെടുപ്പുകള്‍ നടത്തണം.

ഇതനുസരിച്ചുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചുള്ള മെയിലുകള്‍ എല്ലാ റീജിയണല്‍ ഭാരവാഹികള്‍ക്കും അസോസിയേഷനുകള്‍ക്കും അയച്ചു കഴിഞ്ഞു.

യുക്മയുടെ നിലവിലെ ഭരണസമിതിയുടെ കാലാവധി തീര്‍ന്ന മുറക്ക് പുതിയ ഭരണ സമിതിയെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു. ഇതനുസരിച്ചുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചുള്ള മെയിലുകള്‍ എല്ലാ റീജിയണല്‍ ഭാരവാഹികള്‍ക്കും  അസോസിയേഷനുകള്‍ക്കും അയച്ചു കഴിഞ്ഞു. ഇതനുസരിച്ച് ഓരോ അംഗ അസോസിയേഷനുകളും സെപ്തംബര്‍ ഒന്നിന് മുന്‍പായി അവരവരുടെ അസോസിയേഷനില്‍ നിന്നും മൂന്ന്‍ പേരെ വീതം യുക്മ പ്രതിനിധികളായി തെരഞ്ഞെടുക്കേണ്ടതാണ്. യുക്മ പ്രവര്‍ത്തനങ്ങളില്‍ താത്പര്യമുള്ളവരും സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കായി യാത്ര ചെയ്യാനും പ്രവര്‍ത്തിക്കാനും സന്മനസ്സുള്ളവരുമായ ആളുകളെ തിരഞ്ഞെടുക്കുന്നതില്‍ അസോസിയേഷനുകള്‍ ശ്രദ്ധിക്കണമെന്ന് താത്പര്യപ്പെടുന്നു. ഇങ്ങനെ തിരഞ്ഞെടുക്കുന്നതില്‍ രണ്ടു പേരെ നാഷണല്‍ മെമ്പര്‍ ആയും ഒരാളെ റീജിയണല്‍ മെമ്പര്‍ ആയും ആണ് തെരഞ്ഞെടുക്കേണ്ടത്. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവരുടെ പേരു വിവരങ്ങള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്കയച്ചു തന്നിരിക്കുന്ന നിര്‍ദ്ദിഷ്ട ഫോം പൂരിപ്പിച്ച് നാഷണല്‍ സെക്രട്ടറിക്ക് secretary.ukma@gmail എന്ന മെയിലിലും, അതാത് റീജിയനുകളിലെ സെക്രട്ടറിക്ക് അവരുടെ മെയില്‍ അഡ്രസ്സിലും സെപ്തംബര്‍ ഒന്നിന് മുന്‍പായി അയച്ചു നല്‍കേണ്ടതാണ്. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്‌ മാത്രമായിരിക്കും യുക്മ റീജിയണല്‍, നാഷണല്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ടവകാശം ഉണ്ടായിരിക്കുക. യുക്മ റീജിയണല്‍ തെരഞ്ഞെടുപ്പുകള്‍ സെപ്തംബര്‍ 15നു മുന്‍പായി നടത്തിയിരിക്കണം. റീജിയണല്‍ പ്രസിഡന്‍റ്, സെക്രട്ടറി, ട്രഷറര്‍, വൈസ്‌ പ്രസിഡന്‍റ്, ജോയിന്‍റ് സെക്രട്ടറി, സ്പോര്‍ട്സ്‌ കോ-ഓര്‍ഡിനേറ്റര്‍, ആര്‍ട്സ്‌ കോ-ഓര്‍ഡിനേറ്റര്‍, ചാരിറ്റി കോ-ഓര്‍ഡിനേറ്റര്‍ എന്നിവരെ ഓരോ റീജിയനുകളും നിര്‍ബന്ധമായും തെരഞ്ഞെടുക്കെണ്ടതും അവരുടെ വിശദ വിവരങ്ങള്‍ യുക്മ സെക്രട്ടറിയെ സെപ്റ്റംബര്‍ 18നു മുന്‍പായി അറിയിക്കേണ്ടതുമാണ്.

യുക്മ നാഷണല്‍ തെരഞ്ഞെടുപ്പിന്‍റെ തീയതി സെപ്തംബര്‍ 29 ആണ്. ആഗസ്റ്റ്‌ 11നു നനീട്ടനില്‍ വച്ച് ചേര്‍ന്ന നാഷണല്‍ കമ്മിറ്റിയാണ് ഇലക്ഷന്‍ സംബന്ധിച്ചുള്ള അന്തിമ തീരുമാനങ്ങളെടുത്തത്. തെരഞ്ഞെടുപ്പ്‌ വേദി യു.കെ യുടെ എല്ലാ ഭാഗങ്ങളിലുള്ളവര്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരാവുന്ന വിധത്തില്‍ ബര്‍മിംഗ്ഹാമില്‍ ആയിരിക്കും. സെപ്തംബര്‍ 29നു രാവിലെ പത്ത്‌ മണിക്ക് നാഷണല്‍ എക്സിക്യുട്ടീവ് കമ്മറ്റി യോഗവും, 12.00മണിക്ക്‌ ജനറല്‍ ബോഡി യോഗവും വരണാധികാരികളെ തെരഞ്ഞെടുക്കലും തുടര്‍ന്ന് തെരഞ്ഞെടുപ്പും ആയിരിക്കും നടക്കുക.




കൂടുതല്‍വാര്‍ത്തകള്‍.