CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 1 Minutes 45 Seconds Ago
Breaking Now

ലാല്‍ ജോസിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും ഇന്ന് മുതല്‍ യു.കെ.യില്‍ പ്രദര്‍ശനത്തിന് എത്തുന്നു

ലണ്ടന്‍: കുഞ്ചാക്കോബോബനും നമിത പ്രമോദും നായികാ നായകന്‍മാരായ ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രം പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും യു.കെ.യില്‍ പ്രദര്‍ശനത്തിന് എത്തി.

ഈ സൂപ്പര്‍ ഹിറ്റ് ചിത്രം ഇന്ന്മുതല്‍ യു.കെ.യുടെ വിവിധ കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിക്കും. നെക്‌സ്റ്റ്‌ജെന്‍ എന്റര്‍ടെയ്‌മെന്റാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്. നെക്‌സ്റ്റ്‌ജെന്‍ എന്റര്‍ടെയ്‌മെന്റ യു.കെ.യില്‍ എത്തിക്കുന്ന ആദ്യ ചിത്രംകൂടിയാണിത്. മലയാളികള്‍ ഏറെയുള്ള കേന്ദ്രങ്ങളിലെല്ലാം ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്.ബ്രിസ്‌റ്റോള്‍ ബിര്‍മിങ്ഹാം, മാഞ്ചസ്റ്റര്‍, ലണ്ടന്‍,സ്വാൻസി , ലിവര്‍പൂള്‍ ,  സ്‌റ്റോക്ക്, ഗ്ലാസ്‌കോ, ന്യൂകാസില്‍ തുടങ്ങി നിരവധി കേന്ദ്രങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. കേരളത്തില്‍ നിറഞ്ഞ കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രം സമീപകാലത്ത് പുറത്തിറങ്ങിയ ഏറ്റവും മികച്ച ചിത്രം എന്ന അഭിപ്രായം നേടിയിരുന്നു.ശക്തമായ തിരക്കഥക്ക് പിന്നാലേ ലാല്‍ജോസിന്റെ സംവിധാനം കൂടിയായപ്പോള്‍ മറ്റൊരു സൂപ്പര്‍ഹിറ്റായി ചിത്രം മാറുകയായിരുന്നു. 


 മുന്‍ ചിത്രത്തിലെപോലെ ഗ്രാമീണ പശ്ചാത്തലത്തില്‍ ചിത്രീകരിക്കുന്ന സിനിമയില്‍ ഒരു നിഷ്‌കളങ്ക ഗ്രാമീണയുവാവായാണ് ചാക്കോച്ചന്‍ എത്തുന്നത്. കുട്ടനാടിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രം ഹാസ്യത്തിനും കുടുംബബന്ധത്തിനും പ്രാധാന്യം നല്‍കുന്ന കഥയാണ്. കുഞ്ചാക്കോ ബോബന്റെ സിനിമാ കരിയറിലെ വഴിത്തിരിവാണ് പുള്ളിപ്പുലിയും ആണ്‍കുട്ടിയിലിലെയും കഥാപാത്രം. ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗത്തിന്റെ ചിത്രീകരണത്തിനിടെ വള്ളം മറിഞ്ഞ് ചാക്കോച്ചന്‍ കായലില്‍ വീണത് ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

അടുത്തിടെ കുഞ്ചാക്കോ അഭിനയിച്ച ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസില്‍ വൻ ഹിറ്റാണ്. മറ്റൊരു പ്രത്യേകത. ആമേനിലെ ഹിറ്റ് ഗാനങ്ങള്‍ക്കു പിന്നാലെ കാവാലം നാരായണപ്പണിക്കര്‍ വീണ്ടും സിനിമയ്ക്കു പാട്ടെഴുതുന്നുവെന്നതാണ്. വിദ്യാസാഗറാണ് പാട്ടുകള്‍ക്ക് ഈണം പകരുന്നത്. കുഞ്ചാക്കോ ബോബനും നമിത പ്രമോദുമാണ് മുഖ്യ അഭിനേതാക്കള്‍ .


കോമഡിക്കും പാട്ടുകള്‍ക്കും തുല്യപ്രാധാന്യം നേടി ഒരുക്കിയിരിക്കുന്ന ചിത്രം സകുടുംബം കാണാന്‍ കഴിയുന്ന കുടുംബചിത്രമെന്ന് പേര് നേടിയിരുന്നു. സുരാജ് വെഞ്ഞാറമ്മൂട്, ഹരിശ്രീ അശോകന്‍, തുടങ്ങിയ മികച്ച കോമഡി താരങ്ങളും ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. വിദ്യാസാഗറാണ് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. സിനിമാ നിരൂപകര്‍ ഒന്നടങ്കം സമ്മതിക്കുന്ന ഈ കുടുംബചിത്രം ഈ വീക്ക് എന്‍ഡിലെ മലയാളികള്‍ക്കുള്ള ഏറ്റവും മികച്ച എന്റര്‍ടെയ്‌നറാണ്. 

സിനിമയുടെ പ്രദര്‍ശന സമയവും മറ്റ് വിശദാംശങ്ങളും ചുവടെ:

Birmingham

ODEON - Broadway plaza, 220 Ladywood Middleway, B16 8LP

Saturday 31st August 1730

Sunday 1st September 17:30


Manchester

ODEON - Trafford Centre, 201 The Dome, M17 8DF

Saturday 31st August 17:30

Sunday 1st September 17:30


Feltham – London

CINEWORLD - Leisure West, Air Park Way, Feltham, TW13 7LX

Saturday 31st August – 18:20

Sunday 1st September – 18:20


Ilford – London

CINEWORLD - I-Scene, Clements Road, Ilford, Essex, IG1 1BP

Saturday 31st August – 17:00  

Sunday 1st September – 17:00 


Liverpool – Switch Island

ODEON - Dunnings Bridge Road, Netherton, Bootle, L30 6TQ

Saturday 31st August – 17:30


Glasgow – East Kilbride

ODEON - Olympia Shopping Centre, Rothesay Street, G74 1PG

Sunday 1st September 18:00


Newcastle

ODEON - 48 Garden Walk, MetroCentre, Gateshead, NE11 9XZ

Monday 2nd September 20:15


Leicester

ODEON - Freemens Park, 90 Aylestone Road, LE2 7LT

Sunday 1st September 18:00


Stoke

ODEON - Etruria Road, Stoke On Trent, ST1 5SN

Sunday 1st September 16:00


Bristol

CINEWORLD - Hengrove Leisure Park, Hengrove Way, Bristol BS14 0HR

Sunday 1st September – 17:30


Swansea

ODEON - Parc Tawe, Swansea, SA1 2BA

Sunday 1st September - 18:00

 

 




കൂടുതല്‍വാര്‍ത്തകള്‍.