CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 56 Minutes 53 Seconds Ago
Breaking Now

3ാംമത് പുതുവേലി സംഗമം ആഗസ്റ്റ് 22,23ന്

സമ്മാനങ്ങളുടെ പെരുമഴ

മൂന്നാമത് പുതുവേലി സംഗമം കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഈ വര്‍ഷം വിപുലമായ കലാകായിക പരിപാടിയോടുകൂടി ആഗസ്റ്റ് 22,23 തിയതികളില്‍ സ്റ്റീവനേജില്‍ വച്ചു നടത്തുകയാണ്.കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവര്‍ക്കും കൂടുതല്‍ ആകര്‍ഷകമായ കാര്യപരിപാടികളാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത് .ഈ വര്‍ഷം നാട്ടില്‍ പോകാന്‍ സാധിക്കാത്ത എല്ലാവര്‍ക്കും നാട്ടില്‍ എത്തി എന്ന തോന്നല്‍ ഉണ്ടാക്കുവാനായി നാടന്‍ വിഭവങ്ങളും നാടന്‍ കലാ പരിപാടികളുമാണ് കൂടുതല്‍ ഒരുക്കിയിരിക്കുന്നത്.ഇതിനോടകം 40ല്‍ അധികം ഫാമിലികള്‍ ഈ സംഗമത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട് .പുതുവേലിക്ക് അടുത്തള്ള സ്ഥലങ്ങളായ പോരക്കുഴി,മുത്തോലപുരം,ആച്ചക്കല്‍,കിഴകൊമ്പ്,കാഞ്ഞിരമല എന്നിവിടങ്ങളില്‍ നിന്നുകൂടി ഈ വര്‍ഷം കുടുംബങ്ങളെ പ്രതീക്ഷിക്കുന്നു.ഈ വിപുലമായ സംഗമത്തിന് എല്ലാവരേയും പ്രത്യേകിച്ച് പുതുതായി പുതുവേലിയിലും പരിസരത്തുനിന്നും എത്തിയവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു

 

കൂടുതല്‍ വിവരങ്ങള്‍ക്ക്

 

ELJO-07550256080

 

SOYMON-07886196422




കൂടുതല്‍വാര്‍ത്തകള്‍.