CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 24 Minutes 51 Seconds Ago
Breaking Now

ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ പുരസ്‌കാര ദാനം അവിസ്മരണീയമായി

ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന പുരസ്‌കാര ദാനചടങ്ങ് ഗംഭീരമായി.2014 ജൂലായ് 19ാംതിയതി വൈകുന്നേരം അഞ്ചു മണിക്ക് സെന്റ് ജോണ്‍സ് മെനഫിസ്റ്റ് ചര്‍ച്ച് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രമുഖ സംഗീതജ്ഞര്‍ ശ്രീ ജയന്‍(ജയ വിജയ)മുഖ്യാതിഥിയായിരുന്നു.ശ്രീ ജയന്‍ നിലവിളക്ക് കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു.സാഹിത്യവേദി കോര്‍ഡിനേറ്റര്‍ രജി നന്തിക്കാട്ടു സ്വാഗതവും വക്കം ജി സുരേഷ് കുമാര്‍ പ്രാര്‍ത്ഥനാ ഗാനവും ആലപിച്ചു.യുകെയിലെ കലാ സാംസ്‌കാരിക രംഗത്ത് നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തി പുരസ്‌കാരങ്ങള്‍ പ്രമുഖ സംഗീതജ്ഞന്‍ ശ്രീ ആല്‍ബര്‍ട്ട് വിജയന്‍ ശ്രീ ജയനില്‍ നിന്നും സാമുഹീക പ്രവര്‍ത്തകയും സാഹിത്യകാരിയുമായ സിസിലി ജോര്‍ജും എല്‍ഫീല്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോര്‍ജ് പാറ്റിയാലില്‍ നിന്നും ഏറ്റുവാങ്ങി.സാഹിത്യത്തിന് നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തി നല്‍കിയ സമഗ്ര സംഭാവനയുള്ള പുരസ്‌കാരം പ്രമുഖ സാഹിത്യകാരന്‍ കാരൂര്‍ സോമന്‍ ശ്രീ ജയനില്‍ നിന്നും ഏറ്റുവാങ്ങി.പുരസ്‌കാര ജേതാക്കളെ മനോജ് ശിവ,പാര്‍വതിപുരം മീര രജി നന്തികാട്ട് എന്നിവര്‍ സദസിന് പരിചയപ്പെടുത്തി.തുടര്‍ന്ന് മനോജ് ശിവ നേതൃത്വം കൊടുക്കുന്ന വി ബീറ്റ്‌സ് അവതരിപ്പിച്ച മധുരിമ എന്ന സംഗീത പരിപാടി ഗംഭീരമായിരുന്നു.വളര്‍ന്നുവരുന്ന ഗായകന്‍ സച്ചിന്‍ ശങ്കര്‍ മന്നത്തിന്റെ ഗാനാലാപനം കാണികള്‍ അദ്ഭുതത്തോടെയാണ് കേട്ടിരുന്നത് .ഗാനാലാപനങ്ങള്‍ക്കിടയില്‍ മനോജ് ശിവ ആസ്പദമാക്കി ശ്രീ ജയനോട് ചോദ്യങ്ങള്‍ ചോദിക്കുകയും അവയ്ക്കുള്ള മറുപടി ശ്രീ ജയന്‍ നല്‍കുകയും ചെയ്തത് കാണികള്‍ക്ക് മറക്കാനാവാത്ത അനുഭവമാണ് പ്രദാനം ചെയ്തത് .

ചടങ്ങുകള്‍ക്ക് സമാപനം കുറിച്ചുകൊണ്ട് വക്കം ജി സുരേഷ്‌കുമാര്‍ പഴയ ഗാനങ്ങള്‍ ആലപിച്ചു.ഷെറിന്‍ ജോസഫിന്റെയും സംഘത്തിന്റേയും നൃത്തവും മനോഹരമായിരുന്നു.ഗംഭീരമായ സദ്യയോടു കൂടി ചടങ്ങുകള്‍ സമാപിച്ചു.ചടങ്ങുകള്‍ക്ക് വേണ്ട ക്രമീകരണങ്ങള്‍ക്ക് ജോസഫ് പനയ്ക്കല്‍ ബിനു,സെബാസ്റ്റ്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.അജിത് കുമാര്‍ ശബ്ദനിയന്ത്രണം ചെയ്തു.

 




കൂടുതല്‍വാര്‍ത്തകള്‍.