CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 29 Minutes 30 Seconds Ago
Breaking Now

വടംവലിയും തിരുവാതിരയും പുലികളിയുമായി എംഎംസിഎയുടെ ഓണാഘോഷം ആഗസ്ത് 30ന്

 

മാഞ്ചസ്റ്റര്‍ മലയാളികള്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷം ആഗസ്ത് 30ന് നടക്കും.റ്റിബര്‍ലിയിലെ മെതോഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ രാവിലെ 10 മുതല്‍ ആഘോഷ പരിപാടികള്‍ക്ക് തുടക്കമാകും.അസോസിയേഷന്‍ അംഗങ്ങള്‍ ചേര്‍ന്ന് പൂക്കളമൊരുക്കുന്നതോടെ വിവിധ മത്സരങ്ങള്‍ക്ക് തുടക്കമാകും.കേരളനാടിന്റെ മധുരിക്കും ഓര്‍മകളുണര്‍ത്തി വാശിയേറിയ വടംവലി മത്സരമുള്‍പ്പെടെ ഒട്ടേറെ മത്സരങ്ങള്‍ നടക്കും.

വിഭവ സമൃദ്ധമായ ഓണസദ്യയെ തുടര്‍ന്ന് പൊതു സമ്മേളനത്തിനും കലാപരിപാടികള്‍ക്കും തുടക്കമാകും.അസോസിയേഷന്‍ പ്രസിഡന്റ് മനോജ് സെബാസ്റ്റിയന്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ഒട്ടേറെ വിശിഷ്ട വ്യക്തികള്‍ പങ്കെടുത്ത് ഓണസന്ദേശം നല്‍കും.തുടര്‍ന്ന് കലാപരിപാടികള്‍ക്ക് തുടക്കമാകും.തിരുവാതിരയും മാര്‍ഗ്ഗംകളിയും ഉള്‍പ്പെടെയുള്ള ഒട്ടേറെ പരിപാടികള്‍ വേദിയില്‍ തിമിര്‍ക്കുമ്പോള്‍ കാണികള്‍ക്ക് നിറവിരുന്നായിരിക്കും.ഓണാഘോഷ വേളയില്‍ ഇനിയും പരിപാടികള്‍ അവതരിപ്പിക്കുവാന്‍ താല്‍പര്യമുള്ളവര്‍ ഉടന്‍ അസോസിയേഷന്‍ എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളുമായോ കള്‍ച്ചറല്‍ കോര്‍ഡിനേറ്ററുമായോ ബന്ധപ്പെടണം.ഓണാഘോഷ പരിപാടികളിലേക്ക് മുഴുവന്‍ അസോസിയേഷന്‍ കുടുംബങ്ങളേയും എക്‌സിക്യൂട്ടിവ് കമ്മറ്റിക്ക് വേണ്ടി അസോസിയേഷന്‍ വൈസ് പ്രസിഡന്റ് പിആര്‍ ഒയുമായ ബെന്നിച്ചന്‍ മാത്യു സ്വാഗതം ചെയ്യുന്നു.




കൂടുതല്‍വാര്‍ത്തകള്‍.