CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 9 Minutes 42 Seconds Ago
Breaking Now

സാംസ്‌കാരിക മന്ത്രി കെ സി ജോസഫ് യുക്മ നാഷണല്‍ കലാമേള നഗരിയെ നാമകരണം ചെയ്തു

മന്ത്രി ലോഗോ പ്രകാശനം നിര്‍വഹിക്കുകയും ചെയ്തു

യു കെ യിലെ  മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മയുടെ അഞ്ചാമത് നാഷണല്‍ കലാമേളയുടെ ലോഗോ ഒക്ടോബര്‍ 18നു സ്‌ടോക്ക് ഓണ്‍ ട്രെന്റില്‍ വച്ചു നടന്ന യുക്മ മിഡ് ലാന്‍ഡ്‌സ് റീജിയണല്‍ കലാമേളയില്‍ വച്ച് കേരള സാംസ്‌കാരിക വകുപ്പ് മന്ത്രി ബഹുമാനപ്പെട്ട കെ സി ജോസഫ് പ്രകാശനം  ചെയ്തു. യുക്മ നാഷണല്‍ കലാമേള വേദിയെ മുന്‍ കൂട്ടി തീരുമാനിച്ചത് അനുസരിച്ച് 'സ്വാതിതിരുനാള്‍ നഗര്‍' എന്ന് അദ്ദേഹം നാമകരണം ചെയ്യുകയും ചെയ്തു.  ലോകത്തെ പ്രവാസി മലയാളി കളുടെ ഐക്യവും ഒത്തൊരുമയും ഉന്നമനവുമാണ് നോര്‍ക്ക ലക്ഷ്യമിടുന്നതെന്നും, യു കെ യിലെ മലയാളി സമൂഹത്തെ ഒരു കുടക്കീഴില്‍ ഒത്തിണക്കിയ യുക്മ ഏറെ പ്രശംസ അര്‍ഹിക്കുന്നു എന്നും അദ്ദേഹം തന്റെ പ്രസംഗത്തിലെടുത്തു പറഞ്ഞു. 

മലയാളത്തിന്റെ തനതായ സംസ്‌കാരത്തിന്റെയും കലകളുടെയും മേളയായ യുക്മ കലാമേള വേദി കേരളത്തിലെ സ്‌കൂള്‍ യുവജനോത്സവത്തോട് കിട പിടിക്കുന്നതാണ് എന്ന് എടുത്തു പറഞ്ഞ കെ സി ജോസഫ് യുക്മ നാഷണല്‍ കലാമേളക്ക് മുന്നോടിയായി നടക്കുന്ന ഒരു റീജിയണല്‍ കലാമേള യാണ് സ്‌ടോക്ക് ഓണ്‍ ട്രെന്റിലെ എന്നറിഞ്ഞപ്പോള്‍ അത്ഭുതം കൂറി. കേരള മന്ത്രി സഭയില്‍ സാംസ്‌കാരിക വകുപ്പും, നോര്‍ക്കയുടെ ഉത്തരവാദിത്തവും ഉള്ള മന്ത്രി പല വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും മലയാളി സംഘടനകളുടെ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട് എങ്കിലും ഇത്രയേറെ ആസൂത്രിതമായി നടത്തുന്ന മറ്റൊരു പ്രോഗ്രാമോ സംഘടനയോ തന്റെ അറിവിലില്ല എന്ന് പറഞ്ഞ് യുക്മയുടെ പ്രവര്‍ത്തനങ്ങളെ സ്ലാഘിക്കുവാനും മറന്നില്ല. അദ്ദേഹത്തോടൊപ്പം നോര്‍ക്ക സെക്രട്ടറി റാണി ജോര്‍ജ്ജ് ഐ എ എസ്,  നോര്‍ക്ക അഡീഷനല്‍ സെക്രട്ടറിആര്‍ എസ് കണ്ണന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. 

നവംബര്‍ 8നു ലെസ്ടരിലെ ജഡ്ജ് മെഡോ കമ്മ്യൂണിറ്റി സെന്ററില്‍ വച്ചു നടക്കുന്ന അഞ്ചാമത് യുക്മ നാഷണല്‍ കലാമേളക്ക് മുന്നോടിയായി യുക്മയുടെ എല്ലാ രീജിയനുകളിലും റീജിയണല്‍ കലാമേളകള്‍ സംഘടിപ്പിക്കുന്നുണ്ട്. അത്തരത്തില്‍ സ്‌ടോക്ക് ഓണ്‍ ട്രെന്റില്‍ വച്ച് സ്ടഫ്‌ഫോര്‍ഡ് ഷെയര്‍ മലയാളി അസോസിയേഷന്‍ ആതിഥ്യ മരുളി നടത്തിയ മിഡ്‌ലാന്‍ഡ്‌സ് രീജിയന്റെ കലാമേള വേദിയില്‍ വച്ചാണ് ബഹുമാനപ്പെട്ട മന്ത്രി യുക്മ നാഷണല്‍ കലാമേള ലോഗോ പ്രകാശന ചടങ്ങില്‍ പങ്കെടുത്തത്. അംഗങ്ങളായുള്ള 18 അസ്സോസിയേഷനുകളിലും നിന്നുള്ള മല്‍സരാര്‍ത്ഥികളും കാണികളും കൊണ്ട് തിങ്ങി നിറഞ്ഞ സദസ്സ് ബഹുമാനപ്പെട്ട മന്ത്രിയെയും മാന്യ അതിഥികളെയും  ആവേശപൂര്‍വ്വം താലപ്പൊലിയുടെ അകമ്പടിയോടെ സ്വീകരിച്ച് വേദിയിലേക്ക് ആനയിച്ചു. 

ബഹുമാനപ്പെട്ട മന്ത്രിക്ക് യുക്മ നാഷണല്‍ പ്രസിടന്റ്‌റ് വിജി കെ പി യുക്മ യുടെ ഉപഹാരം നല്‍കുകയും,ബഹുമാനപ്പെട്ട മന്ത്രിയുടെ ഭാര്യ സാറ ജോസഫിന് യുക്മ നാഷണല്‍ വൈസ് പ്രസിടന്റ്‌റ് ബീനാ സെന്‍സും, അതിഥികളായ നോര്‍ക്ക സെക്രട്ടറി റാണി ജോര്‍ജ്ജ് ഐ എ എസ്,  നോര്‍ക്ക അഡീഷനല്‍ സെക്രട്ടറിആര്‍ എസ് കണ്ണന്‍ എന്നിവര്‍ക്ക് യഥാക്രമം , രണ്ടാമത്തെ യുക്മ നാഷണല്‍ കലാമേളയില്‍ കലാതിലകപ്പട്ടം അണിഞ്ഞ സ്‌ടോക്ക് ഓണ്‍ ട്രെന്റില്‍ നിന്നുള്ള രേഷ്മ എബ്രഹാം, യുക്മ നാഷണല്‍ വൈസ് പ്രസിടന്റ്‌റ് ഷാജി തോമസ്  എന്നിവര്‍  യുക്മ യുടെ സ്‌നേഹ സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു.  തുടര്‍ന്നു  യുക്മ നാഷണല്‍ പ്രസിടന്റ വിജി കെ പിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിനു മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ പ്രസിടന്റ്‌റ് റോയി ഫ്രാന്‍സീസ് സ്വാഗതം ആശംസിക്കുകയും യുക്മയുടെ ആദ്യ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായ മാമന്‍ ഫിലിപ് നന്ദി അര്‍പ്പിക്കുകയും ചെയ്തു. യുക്മ നാഷണല്‍ കമ്മിറ്റി അംഗം ബിനു മാത്യു സന്നിഹിതനായിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.