CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 54 Minutes 19 Seconds Ago
Breaking Now

യുകെകെസിഎ പ്രഥമ കലാ മാമാങ്കത്തിന് വേദിയൊരുങ്ങി കഴിഞ്ഞു

തനിമയിലും പൗരാണികതയിലും പാരമ്പര്യത്തിലും ഒന്നിച്ചുനില്‍ക്കുന്ന യൂറോപിലെ ഏറ്റവും വലിയ മലയാളി സംഘടനയായ യു കെ കെ സി എ യുടെ ചരിത്രത്തില്‍ തങ്ക ലിപികളാല്‍ എഴുതിചെര്‍ക്കപ്പെടുവാന്‍ പോകുന്ന കലമേളക്കായ് അരങ്ങ് ഒരുങ്ങി കഴിഞ്ഞു .UK യുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന നൂറുകണക്കിന് കലാകാരന്മാര്‍ അരങ്ങില്‍് അത്ഭുതങ്ങള്‍ വിരിയിക്കുവാന്‍ ഒരുങ്ങികൊണ്ടിരിക്കുന്നു .കേരളീയ സംസ്‌കാരവും ,ക്‌നാനായ സംസ്‌കാരവും പാശ്ചാത്യ സംസ്‌കാരവും വിളിച്ചോതുന്ന വ്യത്യസ്തങ്ങളായ മത്സരങ്ങളാണ് കുരുന്നുകള്‍ മുതല്‍ എല്ലാ പ്രായത്തിലുമുള്ള കലാകാരന്മാര്‍കായി ഒരുക്കിയിരിക്കുന്നത് .

 

കലയുടെ കേളീ കേന്ദ്രമായ ഭാരത മണ്ണില്‍ നിന്നും ഒപ്പിയെടുത്ത നൃത്ത നൃത്ത്യങ്ങളും തുഞ്ചന്റെ കളിതത്തയുടെ നാവില്‍ നിന്നും മൊഴിയുന്ന ഗാന ശകലങ്ങളും മാര്‍തൊമന്‍ പാട്ടിന്റെ ഈരടികള്‍ക്കൊപ്പം ചുവടുകള്‍ വയ്ക്കുന്ന ക്‌നാനായ പുരാതന കലകളുമൊക്കെ ചേര്‍ത്തു സാംസ്‌കാരിക പൈതൃക കുടിയേറ്റ കലകളുടെ ശക്തമായ ഒരു കലാമാത്സരവും കലാവിരുന്നുമാണ് സംഘാടകരും കലാകാരന്മാരും ഒന്നുചെര്ന്നു അണിയിച്ചൊരുക്കുന്നത് .

 

നവംബര്‍ 29ന് നടക്കുന്ന കലമേളക്ക് പ്രഗത്ഭരായ വിധകര്‍ത്താക്കളുടെ വിധി നിര്‍ണ്ണയം മത്സരങ്ങള്‍ക്ക്് സുതാര്യത നല്‍കുന്നു .ഇഞ്ചോടിഞ്ചുള്ള പോരാട്ടങ്ങള്‍ കാണുവാന്‍ കലാസ്വാദകരെ കവേന്റ്രി യിലെ STONELEIGH PARK.ഹാള്‍ ലേക്ക് UKKCA സ്വാഗതം ചെയുകയാണ് .2014-15 പ്രവര്‍ത്തന കാലഖട്ടത്തില്‍ ,പ്രവര്‍ത്തനത്തിന്റെ പൊന്തൂവലുകല്‍ ഒന്നൊന്നായ് നെയ്തുകൂട്ടുമ്പോള്‍ കായിക മാമാഗത്തിന് പിന്നാലെ കലാമേളയും നടത്തി പ്രവര്‍ത്തന പാന്താവില്‍ പുതിയ അധ്യായം എഴുതി ചേര്‍ക്കുകയാണ് യുകെസിഎഎന്ന ആത്മീയ സംഘടന .കലാ മത്സരങ്ങളില്‍ പങ്ങേടുക്കുവാന്‍ ആഗ്രഹിക്കുന്ന UKKCA അംഗങ്ങള്‍ അതതു യുണിറ്റ നേതൃത്വങ്ങള്‍ വഴി UKKCA യുമായി ബന്ധപ്പെടെണ്ടതാണ് .മത്സരങ്ങളുടെ വിശദ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു .




കൂടുതല്‍വാര്‍ത്തകള്‍.