CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 11 Minutes Ago
Breaking Now

ബ്രാഡ്ഫോർഡിൽ മലയാളം ലൈബ്രറിയും ഭാഷാപഠന ശിബിരങ്ങളും.

ബ്രാഡ്ഫോർഡ് : സ്വരാക്ഷരങ്ങളാലും വ്യജ്ഞനാക്ഷരങ്ങളാലും അനുഗ്രഹീതവും സുരലഭിതവുമായ മലയാളഭാഷയെ സ്നേഹിക്കുന്ന തലമുറയെ വാ൪ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയും, മലയാളഭാഷയെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന തലമുറയെ സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടുക്കൂടിയും മലയാളി കമ്മ്യൂണിറ്റി ഒാഫ് ബ്രാഡ്ഫോർഡ്  (എം.സി.ബി) മലയാളം ലൈബ്രറിയും ഭാഷാപഠന ക്ലാസ്സുകൾ കുട്ടികൾക്ക് ആരംഭിക്കുന്നു. എം.സി.ബിലെ അംഗമായ ഓരോ കുടുംബവും തുടക്കത്തിൽ മൂന്ന് പുസ്തകങ്ങൾ വീതം സ്പോണ്‍സ൪ ചെയ്ത് ലൈബ്രറി സ്ഥാപിക്കും. തുട൪ന്ന് സ്കൂൾ അവധികാലത്തും മാസത്തിന്റെ നിശ്ചിത ദിവസങ്ങളിലും മലയാളം പഠന ക്ലാസ്സുകൾ നടത്തുന്നതിനും തീരുമാനമായി. പുതുവ൪ഷത്തിൽ മലയാളം ലൈബ്രറിയും പഠനക്ലാസ്സുകളും ആരംഭിക്കുമ്പോൾ ഭാഷയെ സ്നേഹിക്കുന്ന, സാഹിത്യത്തെ സ്നേഹിക്കുന്ന ഓരോ വ്യക്തികൾക്കും ഉപകാരമാവുകയാണ് മലയാളി കമ്മ്യൂണിറ്റി ഒാഫ് ബ്രാഡ്ഫോർഡ്.  




കൂടുതല്‍വാര്‍ത്തകള്‍.