CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 50 Minutes 37 Seconds Ago
Breaking Now

ചാരിറ്റി പ്രവ൪ത്തനവുമായി ബ്രാഡ്ഫോ൪ഡ് മലയാളികൾ

ബ്രാഡ്ഫോ൪ഡ്: സാമൂഹിക പ്രതിബദ്ധത വരും തലമുറയ്ക്ക് മാത്യകയാകാനും വേദനകളിൽ സമാശ്വാസത്തിനും, സാമൂഹിക സേവനത്തിന്റെ നന്മകൾ പ്രദാനം ചെയുവാ൯ മലയാളി കമ്മ്യൂണിറ്റി ഓഫ് ബ്രാഡ്ഫോ൪ഡ് ചാരിറ്റി പ്രവ൪ത്തനങ്ങൾക്ക് ആരംഭമായി.

ക്രിസ്തുമസിനോടനുബന്ധിച്ച് ബ്രാഡ്ഫോ൪ഡ് കൌണ്‍സിലുമായി സഹകരിച്ച് ഫുഡ് ബാങ്കിലേക്ക് ഭക്ഷണം സ്പോണ്‍സ൪ ചെയ്യുവാനും വരും നാളുകളിൽ  രക്തദാനം, വിവിധ ചാരിറ്റി സംഘടനകളുമായി. സഹകരിച്ച് പ്രവ൪ത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി. എം.സി.ബി. ഭാരവാഹികളെ ചുമതലപ്പെടുത്തി. നേരത്തെ കാ൯സ൪ കെയറുമായി സഹകരിച്ച് എം.സി.ബി. അംഗങ്ങൾ ചാരിറ്റി റണ്‍ നടത്തിയിരുന്നു. എം.സി.ബിയുടെ ആഭിമുഖ്യത്തിൽ  ക്രിസ്തുമസ്-ന്യൂഇയ൪ ആഘോഷങ്ങൾ വിപുലമായി ജനുവരി പത്തിന് ലിറ്റിൽ  ലെയ്൯ ച൪ച്ച് ഹാളിൽ  നടക്കും.  




കൂടുതല്‍വാര്‍ത്തകള്‍.