CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 45 Minutes 56 Seconds Ago
Breaking Now

റബർ പ്രതിസന്ധി-സംസ്ഥാന സർക്കാർ ഇരുട്ടുകൊണ്ട് ഒാട്ടയടച്ച് കർഷകരെ വീഢികളാക്കുന്നു: ഇൻഫാം.

കോട്ടയം: കാർഷിക മേഖലയിലെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായി തുടരുമ്പോഴും ക്രീയാത്മക നടപടികൾ സ്വീകരിക്കാതെ സർക്കാർ കർഷകരെ ഒന്നടങ്കം  വിഡ്ഢികൾ അക്കുകയാണെന്നും ഉത്തരവാദിത്വങ്ങളിൽ നിന്നും ഒളിച്ചോടി ഇരുട്ട്കൊണ്ട് ഒാട്ടയടയ്ക്കുന്ന സ്ഥിരം സർക്കാർ പല്ലവി വിലപോവില്ലെനും ഇൻഫാം ദേശിയ സമിതി. ഒൻപത് സംസ്ഥാന മന്ത്രിമാർ ആഴ്ചകൾക്ക് മുൻപ് കേന്ദ്ര സർക്കാരിൽ നിവേദനം സമർപ്പിച്ചിട്ടും ഫലം കാണാതെ ഇപ്പോൾ സർവകക്ഷി സംഘത്തിന്റെ ഡൽഹി യാത്ര എന്തുനേടിത്തരുമെന്ന് മുൻക്കൂട്ടി വിലയിരുതപ്പെടാനും റബറിന്റെ വിലതകർച്ചയിൽ കേന്ദ്ര സർക്കാറിനെ പഴിചാരുന്ന സംസ്ഥാന സർക്കാരും രാഷ്ട്രീയ പാർട്ടികളും മൻമോഹൻ സിംഗിൻ്റെ നേതൃത്വത്തിലുള്ള യു.പി.എ സർക്കാരിന്റെ കെടുകാര്യസഥതയും കർഷക വിരുദ്ധ നിലപാടുമായിരുന്നു  ഈ തകർച്ചയുടെപ്രധാന കരണമെന്നത് സൗകര്യ പൂർവ്വം വിസ്മരിക്കുന്നത് ദു:ഖകാരമാണ്.  ആഗോള തലത്തിലുള്ള വില തകർച്ചയാണെന്ന ന്യായവാദങ്ങൾ തിരുത്തുമ്പോഴും ലോകത്തിലെ പ്രധാന റബർ ഉല്പാദക രാജ്യങ്ങളുടെ  അവസരോചിത വിപണി ഇടപെടലുകളും കാർഷിക ക്ഷേമപദ്ധതികളും ശ്രദ്ധേയമാവുകയും പഠന വിഷയമാകേണ്ടതുമാണ്. ലോക റബറിന്റെ 67% ഉല്പദനവും 80% കയ്റ്റുമതിയും നടത്തുന്ന തായിലണ്ട്, ഇന്തോനേഷ്യ, മലേഷ്യ എന്നീ റബർ ഉല്പാദക രാജ്യങ്ങൾ ഇവിടങ്ങളിലുള്ള 46 ലക്ഷം ചെറുകിട കർഷകർക്ക് കോടി കണക്കിന് രൂപയുടെ ആശ്വാസ പാക്കേജുകൾ നടപ്പാകുന്നു. പട്ടാള ഭരണമുള്ള തയിലണ്ടിൽ മാത്രം 6000 കോടി രൂപയാണ് കാർഷകക്ഷേമ പദ്ധതികൾക്കായി മാറ്റി വെച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ റബർ വിപണിയിലുള്ള കഴിഞ്ഞകാല ഇടപെടലുകൾ സമ്പൂർണ്ണ പരാജയമായിരുന്നു. റബർ അടിസ്ഥാന നികുതി താല്കാലികമായി പിൻവലിക്കാൻ സംസ്ഥാന സർക്കാർ തയ്യാറയാൽ തന്നെ കർഷകർക്ക് ഗുണം ലഭിക്കും. ഓരോ  വർഷവും  സംസ്ഥാന സർക്കാർ അവതരിപ്പിക്കുന്ന ബജറ്റിൽ കാർഷിക മേഖലയ്ക്കായി  നടത്തുന്ന പ്രഖ്യാപനങ്ങൾ കൊട്ടിഘോഷിക്കൾക്കപ്പുറം നടപ്പിലാപ്പെടുന്നതിൽ വിജയിച്ചിട്ടില്ല. ബജറ്റ് പ്രഖ്യാപനങ്ങൾ പലതും ചിലരുടെ മുഖം രക്ഷിക്കാനും പ്രതിച്ഛായ  വർദ്ധിപ്പിക്കാനുമുള്ള തന്ത്രങ്ങളായി മാറുകയാണെന്നും ഇൻഫാം  ആരോപിച്ചു. കഴിഞ്ഞ ബജറ്റിലെ കർഷക ക്ഷേമ പ്രഖ്യാപനങ്ങളിൽ എന്ത് നടപ്പാക്കിയെന്ന്  ധവള പത്രമിറക്കാൻ സർക്കാർ തയ്യാറാവണം. കർഷക പാർട്ടികൾ കൂടി ഭരണം നടത്തുന യു.ഡി.ഫ് സർകാരിൽ നിന്നും നീതി ലഭിക്കുന്നിലെങ്കിൽ വരും തിരഞ്ഞെടുപ്പുകളിൽ ഇതിന്റെ പ്രത്യാഘാതങ്ങൾ ഉണ്ടാവുമെന്നും ഇൻഫാം ദേശീയ സമിതി മുന്നറിപ്പു നല്കി. പ്രാദേശിക റബർ വിപണിയിൽ റബറിന് ന്യായ വില ഉറപ്പാക്കാനും അവധി വ്യാപാരത്തെ നിയന്ത്രിക്കാൻ കർഷകർക്കും ഉപഭോക്താകൾക്കും ഗുണകരമായ വിധത്തിൽ പ്രവർത്തിക്കാനും ഉതകുന്ന ക്രീയാത്മക പദ്ധതികൾ നടപ്പാക്കാതെ ഭരണ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ വഴിപാട്‌ സമരങ്ങൾ നടത്തി ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നു ഇൻഫാം കുറ്റപ്പെടുത്തി.  ദേശിയ ചെയർമാൻ ഫാ.ജോസഫ്‌ ഒറ്റപ്ലാക്കൽ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ്‌ പി.സി സിറിയക്, ജനറൽ സെക്രട്ടറി ഫാ.ആന്റണി കൊഴുവനാൽ, ഷെവലിയർ അഡ്വ. വി.സി സെബാസ്റ്റ്യൻ, ദേശിയ ട്രസ്റ്റി ഡോ.എം.സി ജോർജ്ജ്, കെ മൊയ്തീൻ ഹാജി, ജോയ് തെങ്ങുംകുടിയിൽ, ഫാ.ജോസ് മോനപ്പള്ളി, ഫാ ജോർജ് പൊട്ടയ്കൽ, ഫാ.ജോസ് തറപ്പേൽ, ബേബി പെരുമാലിൽ, ജോസ് എടപ്പാട്ട്, ടോമി ഇളംതോട്ടം, കെ.എസ് മാത്യു മാമ്പറബിൽ എന്നിവർ സംസാരിച്ചു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.