CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
46 Minutes 43 Seconds Ago
Breaking Now

കാൻസർ രോഗിയായ ഓട്ടോ ഡ്രൈവർ കരുണ തേടുന്നു . കാരുണ്യയോടൊപ്പം നിങ്ങളും സഹായിക്കില്ലേ?

അങ്കമാലി: മുന്ന് വർഷമായി  കാൻസറിന് ചികിത്സിച്ചു കൊണ്ടിരിക്കുന്ന ഷാജി ഒരു ഓട്ടോ ഡ്രൈവറായിരുന്നു. വലിയ അല്ലലും അലച്ചിലും ഇല്ലാതെ തുച്ചമായ വരുമാനം കൊണ്ട് ജീവിച്ചു
പോരുമ്പോഴാണ്  അപ്രതീക്ഷിതമായി കഴുത്തിലെ നീർക്കെട്ടു മുലം ആശുപത്രിയിൽ പോകേണ്ടിവന്നത്. അമല ആശുപത്രിയിൽ വച്ച്  നടന്ന ഡോക്ടർമാരുടെ വിദഗ്ധ പരിശോധനയിലാണ് ഷാജിക്ക് കാൻസർ ആണെന്ന ഞെട്ടിക്കുന്ന വിവരം അറിയാൻ കഴിഞ്ഞത്. പള്ളിക്കാർ നല്കിയ നാലു സെന്റ് സ്ഥലത്ത്  ഷാജിയുടെ പ്രയത്നം മൂലം  ഉണ്ടാക്കിയ ഒരു കൊച്ചു വീടും,  ഒരു ഓട്ടോറിക്ഷയുമാണ് ഷാജിയുടെ ആകെയുള്ള  സമ്പാദ്യം . വീട് വയ്ക്കാൻ അങ്കമാലി കാനറ  ബാങ്കിൽ നിന്നും ഒന്നര ലക്ഷംരൂപയുടെ  ലോണും ഷാജി എടുത്തിട്ടുണ്ട് .ലോണ്‍ തിരിച്ചടവിന്റെ അടവ്  മുടങ്ങിയത് മൂലം  ഷാജി ഇപ്പോൾ ജപ്തി ഭിഷണിയിലാണ്. ചികിത്സയുടെ ആവശ്യത്തിനുവേണ്ടി ജീവിത വരുമാനമായി ആകെ ഉണ്ടായിരുന്ന  ഓട്ടോ പോലും
ഷാജിക്ക് വിൽക്കേണ്ടിവന്നു. കീമൊതെറാപ്പി ചെയ്യാൻ പണമില്ലാത്തതിനാൽ  ഷാജി അത് വേണ്ടെന്നു വച്ചിരിക്കുകയാണ്. എഴാം ക്ലാസിലും നാലാം ക്ലാസിലും പഠിക്കുന്ന രണ്ടു പെണ്‍കുട്ടികൾ  അടങ്ങുന്ന കുടുംബം ആണ് ഷാജിയുടെത്. ഇപ്പോൾ തന്നെ മുന്ന് ലക്ഷത്തിലേറെ രൂപ കടമുള്ള ഷാജി കുട്ടികളുടെ പഠനവും തന്റെ ചികിത്സയും എങ്ങനെ മുൻപോട്ടു
പോകും എന്നോ ർ ര്ത്ത് വ്യസനിക്കുകയാണ്. നാട്ടുകാരുടെയും പള്ളിക്കാരുടെയും ചെറിയ സഹായം കൊണ്ടാണ്  ഷാജിയുടെ ജീവിതംമുൻപോട്ടു പോകുന്നത് .

യു.കെ.യിലെ നല്ലവരായ  രണ്ടു വ്യക്തികളാണ് ഷാജിയുടെ അവസ്ഥ കാരുണ്യ ചാരിറ്റബിൾസൊസൈറ്റിയുടെ ശ്രദ്ധയിൽ പ്പെടുത്തിയത്.ഷാജിയെ കുറിച്ച് അറിഞ്ഞ  വോക്കിംഗ് കാരുണ്യ  മുപ്പത്തഞ്ചാമത് ധനസഹായം ഷാജിക്ക് നല്കുവാൻ തീരുമാനിക്കുകയായിരുന്നു. ഈ കുടുംബത്തെസാമ്പത്തികകമായി  സഹായിക്കാൻ സന്മനസുള്ളവർ മാർച്ച്‌ മാസം 10 ന്   മുൻപായി വോകിംഗ് കാരുണ്യയുടെ താഴെ കാണുന്ന അക്കൗഡിലേക്ക് നിങ്ങളാല്‍കഴിയുന്ന സംഭാവനകള്‍  നിഷേപിക്കാന്‍ എളിമയോടെ അറിയിക്കുന്നു.

Charitties Bank Account ടെടില്സ്:-

Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447

കുടുതല്‍ വിവരങ്ങള്‍ക്ക്
Jain Joseph: 07809702654
Siby Jose: 07875707504
Boban Sebastian: 07846165720




കൂടുതല്‍വാര്‍ത്തകള്‍.