CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 59 Minutes 46 Seconds Ago
Breaking Now

ചരിത്രത്തിലാദ്യമായി മലയാള സിനിമാ താരങ്ങള്‍ യുകെ മലയാളികള്‍ക്കൊപ്പം ക്രിക്കറ്റ് മത്സരത്തിനെത്തുന്നു

മേയ് 9 ശനിയാഴ്ച കൃത്യം 9 മണിക്ക് പ്രവേശനം തുടങ്ങുകയും 11 മണിയ്ക്ക് മാച്ച് ആരംഭിക്കുകയും ചെയ്യും

ബ്രിട്ടന്റെ ചരിത്രത്തില്‍ ആദ്യമായി മലയാള സിനിമാ താരങ്ങള്‍ യുകെ മലയാളികള്‍ക്ക് ഒപ്പം ക്രിക്കറ്റ് മത്സരത്തിനായി എത്തുന്നു.യുകെയില്‍ ഉള്ള ക്രിക്കറ്റ് പ്രേമികള്‍ക്ക് ഈ അവിസ്മരണീയ മുഹൂര്‍ത്തം ഒരുക്കുന്നത് വിന്റേജ് ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പാണ്.മലയാള സിനിമാ താരങ്ങളുടെ ചാരിറ്റബിള്‍ ക്ലബായ സെലിബ്രിറ്റി ക്രിക്കറ്റ് ക്ലബ് C3തന്നെയാണ് ബ്രിട്ടന്റെ മണ്ണിലേക്ക് ക്രിക്കറ്റ് മാച്ചിനായി വരാന്‍ തയ്യാറെടുക്കുന്നത്.ഈ ഉദ്യമത്തിന് വിന്റേജ് ഗ്രൂപ്പിന് പിന്തുണയുമായി ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ്,ക്ലബ് ക്രിക്കറ്റ് കോണ്‍ഫറന്‍സ് ,മിഡിലെസെക്‌സ് ക്രിക്കറ്റ് ബോര്‍ഡും രംഗത്തുണ്ട് .വിന്റേജ് ഗ്രൂപ്പിന്റെ ഈ പ്രൊജക്ട് തികച്ചും സ്വാഗതാര്‍ഹവും മാതൃതാപരവുമാണെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് അംഗം ജെയ്ന്‍ ഹനാ പറഞ്ഞു.

ഏഷ്യാനെറ്റ് മിഡിയ പാര്‍ട്‌നര്‍ ആയിട്ടുള്ള ഈ ക്രിക്കറ്റ് മാച്ച് ഏഷ്യാനെറ്റ് പ്രൈം ചാനല്‍ മൂന്നു മണിക്കൂര്‍ സംപ്രേഷണം ചെയ്യുന്നതായിരിക്കും.അത്യാഡംബരവും പുത്തന്‍ സാങ്കേതികയും കൊണ്ട് പ്രശസ്തമായ ACCIANZ PARK STADIUM ത്തില്‍ വച്ചാണ് ക്രിക്കറ്റ് മാച്ച് നടത്തുക.കേരളാ ഗ്രൂപ്പ് ഓഫ് റെസിഡന്റ് ഉടമ ടി കെ ഹരിദാസ് ഇത്തരം ചാരിറ്റിയും ജനകീയവുമായ പരിപാടികളെ എന്നും സ്വാഗതം ചെയ്യുന്നതാണെന്ന് അഭിപ്രായപ്പെട്ടുകയും പൂര്‍ണ്ണ പിന്തുണ അറിയിക്കുകയും ചെയ്തു.

 

മേയ് 9 ശനിയാഴ്ച കൃത്യം 9 മണിക്ക് പ്രവേശനം തുടങ്ങുകയും 11 മണിയ്ക്ക് മാച്ച് ആരംഭിക്കുകയും ചെയ്യും.ക്രിക്കറ്റ് മാച്ച് കഴിഞ്ഞാല്‍ അതേ സ്റ്റേഡിയത്തില്‍ തന്നെ രണ്ടു മണിക്കൂര്‍ സമയം വിജയ് യേശുദാസും ടീമും നയിക്കുന്ന മ്യസിക് ഷോ ഉണ്ടായിരിക്കുന്നതാണ്.വിജയ് യേശുദാസിനെ കൂടാതെ മധു ബാലകൃഷ്ണനും നിഖില്‍ മേനോന്‍,ഫ്രാന്‍കോ,രഞ്ജിനി ജോസ് എന്നിവര്‍ സംഗീത പെരുമഴ തീര്‍ക്കാനുള്ള തയ്യാറെടുപ്പിലാണ്.ക്രിക്കറ്റ് മാച്ചും ഷോയും ഉള്‍പ്പെടെ മുഴുവന്‍ കാണികള്‍ക്കും അവിസ്മരണീയമായുള്ള തയ്യാറെടുപ്പിലാണ് വിന്റേജ് ഗ്രൂപ്പ്.

 

യുകെ മലയാളികളെ സംബന്ധിച്ചിടത്തോളം വെള്ളിത്തിരയിലെ നക്ഷത്രങ്ങള്‍ക്ക് ഒപ്പം കൈകോര്‍ക്കാനുള്ള അസുലഭമായ അവസരമാണ് വിന്റേജ് ഗ്രൂപ്പ് ഒരുക്കുന്നത് എന്ന് വിന്റേജ് ഗ്രൂപ്പ് ചെയര്‍മാന്‍ ഷാജി അനന്ദന്‍ പറഞ്ഞു.ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന വിന്റേജ് ഇവന്റ് മാനേജ്‌മെന്റ് ലിമിറ്റഡിന്റെ മറ്റ് ഡയറക്ടേഴ്‌സ് ആയ ഡോ റോഷ് രാജേന്ദ്രന്‍ (നോട്ടിങ്ഹാം),ഷിബു രാമകൃഷ്ണന്‍(ഡെര്‍ബി),മാത്യു ചാക്കോ എന്നിവര്‍ തനതായ പ്രവര്‍ത്തന ശൈലിയിലൂടെ ജികെയില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ ആണ്.

 

യുകെയിലെ ഏറ്റവും വലിയ സംഘടയായ യുക്മയുമായി അസോസിയേറ്റ് ചെയ്താണ് ടിക്കറ്റ് വില്‍പ്പന,വളരെ വിപുലമായ നെറ്റ്വര്‍ക്കാണ് യുക്മ ഒരുക്കിയിരിക്കുന്നത്.ഇത്തരം ഒരു പരിപാടിയുടെ ഇസിബി,സിസിസി എന്നിവയുമായി ഭാവിയില്‍ മലയാളികളായ ക്രിക്കറ്റ് പ്രേമികള്‍ക്കും കളിക്കാര്‍ക്കും കൂടുതല്‍ ഗുണം ചെയ്യുമെന്ന് യുക്മ പ്രസിഡന്റ് ശ്രീ ഫ്രാന്‍സിസ് മാത്യു അഭിപ്രായപ്പെട്ടു.ടിക്കറ്റ് നിരക്ക് ഒരാളിന് യഥാക്രമം 35,50,100 പൗണ്ടുകള്‍ വീതമാണ്.കൂടാതെ പത്തുപേര്‍ക്ക് ഇരിയ്ക്കാവുന്ന 13 വിഐപി ക്ലാസ് ബോക്‌സും ഉണ്ട്.ഇവ ഒന്നിന് 1500 പൗ്ണ്ടാണ് ടിക്കറ്റ് വില.

 

്അന്നേ ദിവസം കുട്ടികള്‍ക്കായി ധാരാളം പരിപാടികളും ഒരുക്കിയിട്ടുണ്ട് .രാവിലെ മുതല്‍ പരിപാടിയുടെ അവസാനം വരെ യുകെയിലെ പ്രശസ്ത ചെഫ് ആയ ചെഫ് വിജയ് ഒരുക്കുന്ന കിച്ചന്‍ സ്റ്റാളിലൂടെ രുചികരമായ ഭക്ഷണം മിതമായ വിലയ്ക്ക് ലഭ്യമാണ് .സ്റ്റേഡിയത്തിന് പുറത്ത് 1000ത്തോളം വാഹനങ്ങള്‍ക്ക് ഫ്രീ പാര്‍ക്കിങ്ങ് ലഭ്യമാണ്.ഗതാഗത കുരുക്കുകള്‍ ഒന്നും ഇല്ലാതെ M1 നോട് ചേര്‍ന്നാണ് സംഘടിപ്പിച്ചിരിക്കുന്ന പാര്‍ക്ക് സ്റ്റേഡിയം.

 

യുകെയില്‍ നിന്നുള്ള ടീമിനെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷാ ഫോറം യുക്മ വഴിയും നേരിട്ടും ഉടനെ ലഭ്യമാകും.തിരഞ്ഞെടുക്കുന്ന കളിക്കാര്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസും സിആര്‍ബി ചെക്കും ഉണ്ടായിരിക്കുന്നതാണ്.

 

സ്‌പോണ്‍സര്‍ഷിപ്പിന് താല്‍പര്യമുള്ളവര്‍ എത്രയും പെട്ടെന്ന് താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.യുക്മ വഴി ടിക്കറ്റെടുക്കുന്നവര്‍ക്കുള്ള നമ്പര്‍ യുക്മ തന്നെ അറിയിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും സ്‌പോണ്‍സര്‍ഷിപ്പിനും ടിക്കറ്റിനും താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടുക

ഷിബു (ഡയറക്ടര്‍)-07730452417

ഡോ റോഷ് (ഡയറക്ടര്‍)-07939661056

മാത്യു (ഡയറക്ടര്‍)-07446128355

ഷുബൈര്‍(പ്രൊജക്ട് മാനേജര്‍)-07500887069

ആനന്ദ്-പ്രൊജക്ട് എഞ്ചിനീയര്‍-07982623400

ഓഫ്‌സ്-02086654670




കൂടുതല്‍വാര്‍ത്തകള്‍.