CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 38 Minutes 34 Seconds Ago
Breaking Now

സൗത്ത് ഈസ്റ്റ്‌ റീജിയണൽ കായിക മേള; മലയാളി അസോസിയേഷൻ ഓഫ് പോർട്സ്മൗത്ത് ചാമ്പ്യൻമാർ

യുക്മ നാഷണൽ കായിക മേളക്ക് മുന്നോടിയായുള്ള റീജിയണൽ കായിക മേളകളിൽ ആദ്യ മേള സൗത്ത് ഈസ്റ്റ്‌ റീജിയന്റെ ആഭിമുഖ്യത്തിൽ റെഡിങിൽ വച്ച് നടന്നു. മലയാളി അസോസിയേഷൻ ഓഫ് റെഡിങ് കമ്മ്യൂണിറ്റി ആതിഥേയത്വം വഹിച്ച റീജിയണൽ കായികമേള ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 

കാലത്ത് 11 മണിയോടെ കായികമേളയുടെ രജിസ്ട്രേഷൻ ആരംഭിക്കുകയും ഏകദേശം ഒരു മണിയോടെ കായിക താരങ്ങളുടെ മാർച്ച്‌ പാസ്റ്റ് നടത്തി കൊണ്ട് കായിക മത്സരങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഇരുനൂറ്റി അൻപതിലധികം കായിക താരങ്ങൾ മാറ്റുരച്ച കായിക മേള തുടക്കം മുതൽ ഒടുക്കം വരെകാലതാമസവും വരുത്താതെ ഇടതടവില്ലാതെ മത്സരങ്ങൾ നടത്താൻആവേശഭരിതമായിരുന്നു. മത്സരങ്ങൾക്കിടയിൽ യാതൊരു  സംഘാടകർ പ്രത്യേകം ശ്രദ്ധ പുലർത്തി. 

യുക്മ നാഷണൽ ട്രഷറർ ഷാജി തോമസ്‌, സ്ഥാപക പ്രസിഡന്റ്‌ വർഗീസ്‌ ജോണ്‍, യുക്മ നാഷണൽ സ്പോർട്സ് കോർഡിനേറ്ററും ജോയിന്റ് സെക്രട്ടറിയുമായ ബിജു പന്നിവേലിൽ, റീജിയണൽ പ്രസിഡന്റ്‌ മനോജ്‌ പിള്ള, സെക്രട്ടറി ജോമോൻ കുന്നേൽ, ട്രഷറർ സെബി പോൾ, സൗത്ത് ഈസ്റ്റ്‌ സൗത്ത് വെസ്റ്റ് റീജിയന്റെ സ്ഥാപക പ്രസിഡന്റും ആർട്സ് കോർഡിനേറ്ററുമായ ആന്റണി എബ്രഹാം, റീജിയണൽ ജോയിന്റ് സെക്രട്ടറി ഡെന്നീസ് വറീത് എന്നിവര് ഗ്രൌണ്ടിൽ മത്സരങ്ങള നിയന്ത്രിച്ചപ്പോൾ രജിസ്ട്രേഷൻ മുതൽ സമ്മാന ദാനം വരെ കുറ്റമറ്റ രീതിയിൽ നടപ്പിലാക്കാൻ അണിയറയിൽ പ്രവർത്തിച്ചത് ഡോർസെറ്റ് കേരള കമ്മ്യൂണിറ്റിയുടെ സ്ഥാപക സെക്രട്ടറിയും മികച്ച സംഘാടകനുമായ ഗിരീഷ്‌ കൈപള്ളിയിൽ ആയിരുന്നു.  

കായിക മേളയിൽ 145 പോയിന്റ് നേടി മലയാളി അസോസിയേഷൻ ഓഫ് പോർട്സ്മൗത്ത് ഓവറോൾ കിരീടം കരസ്ഥമാക്കി. അൻപതിലധികം കായികതാരങ്ങളുമായി പങ്കെടുത്തു തങ്ങളുടെ ആദ്യ വരവ് തന്നെ അതിഗംഭീരമാക്കി മാറ്റിയ മലയാളി അസോസിയേഷൻ ഓഫ് പോർട്സ്മൗത്ത് ശക്തമായ സാന്നിധ്യം അറിയിച്ചു. പ്രസിഡന്റ്‌ ജോഷിയും സ്പോർട്സ് സെക്രട്ടറി സെബിയുടെയും നേതൃത്വത്തിലാണ് MAP അംഗങ്ങൾ മത്സരത്തിനെത്തിയത്.

250 ൽ അധികം കായികതാരങ്ങൾ പങ്കെടുത്ത മേളയ്ക്കാവശ്യമായ ഒരുക്കങ്ങൾ നടത്തി വിജയിപ്പിക്കുന്നതിനിടയിലും ശക്തമായ മത്സരം കാഴ്ച വച്ച് മാർക്ക് റെഡിംഗ് റണേഴ്സ് കിരീടം കരസ്ഥമാക്കി. പ്രസിഡന്റ്‌ റെജിമോൻ മാത്യു, സെക്രട്ടറി സോണി കോര, ട്രഷറർ ബിറോസ് പാവു എന്നിവർ മാർക്കിന്റെ കുതിപ്പിന് ചുക്കാൻ പിടിച്ചു. 

കായിക മേളയിൽ രുചികരമായ ഭക്ഷണം വിതരണം ചെയ്യുന്നതിനൊപ്പം ലഭിക്കുന്ന ലാഭം ചാരിറ്റി പ്രവർത്തനത്തിന് നൽകുമെന്ന് പ്രഖ്യാപിച്ച ഡികെസി ചാരിറ്റീസ് നടത്തിയ ഫുഡ്‌ സ്റ്റാൾ ശ്രദ്ധേയമായി. ഡികെസി പ്രസിഡന്റ്‌ ഷിബു ഫെർണാണ്ടസിന്റെ മേൽനോട്ടത്തിൽ നടത്തിയ ഫുഡ്‌സ്റ്റാൾ ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.

കായിക മേളയോടൊപ്പം നടന്ന ആവേശോജ്ജ്വലമായ വടംവലി മത്സരത്തിൽ റിഥം ഹോർഷം ചാമ്പ്യൻമാരായി. മാർക്ക് റെഡിങ്ങിനാണ് രണ്ടാം സ്ഥാനം. 

വിജയികൾക്കുള്ള ട്രോഫികളും മെഡലുകളും സർട്ടിഫിക്കറ്റുകളും സമാപന സമ്മേളനത്തിൽ വിതരണം ചെയ്തു. ജൂലൈ 18 നു നടക്കുന്ന നാഷണൽ കായിക മേളയിലേക്ക് എല്ലാ വിജയികളെയും സ്വാഗതം ചെയ്യുന്നതായി നാഷണൽ സ്പോർട്സ് കോർഡിനേറ്റർ ബിജു പന്നിവേലിൽ തന്റെ ആശംസ പ്രസംഗത്തിൽ പറഞ്ഞു. മികച്ച രീതിയിൽ കായിക മേള നടത്തിയ മനോജ്‌ കുമാർ പിള്ളയുടെ നേതൃത്വത്തിലുള്ള റീജിയണൽ ഭാരവാഹികളെ പ്രത്യേകം അഭിനന്ദിക്കുന്നതായും ബിജു പറഞ്ഞു.

റീജിയണൽ കായിക മേളയ്ക്കാവശ്യമായ സാമ്പത്തികം കണ്ടെത്തുന്നതിൽ സഹായിച്ച സ്പോണ്‍സർമാരായ അലൈഡ് ഫിനാൻസിയേഴ്സ്, ഫസ്റ്റ് റിംഗ് ഗ്ലോബൽ ഓണ്‍ലൈൻ ട്യൂഷൻ, ലോ ആൻഡ്‌ ലോയേഴ്സ് സോളിസിറ്റേഴ്സ്, ഓഷ്യാനിക്‌ ഹൌസ് ബോട്ട് എന്നിവർക്ക് റീജിയണൽ കമ്മിറ്റി നന്ദി പ്രകാശിപ്പിച്ചു.  

 

 





കൂടുതല്‍വാര്‍ത്തകള്‍.