CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 44 Minutes 21 Seconds Ago
Breaking Now

യുക്മ ദേശീയ നിര്‍വാഹകസമിതിയുടെ രണ്ടാമത് യോഗം എര്‍ഡിംഗ്ടണില്‍ വെച്ച് നടന്നു

യുക്മയുടെ ദേശീയ നിര്‍വാഹകസമിതിയുടെ യോഗം ശനിയാഴ്ച രാവിലെ ബര്‍മിംഗ്ഹാമിനടുത്ത് എര്‍ഡിംഗ്ടണില്‍ വച്ചു നടന്നു. രാവിലെ പത്തുമണിക്ക് ആരംഭിച്ച യോഗം വൈകിട്ട് 7 .30 വരെ നീണ്ടു. കഴിഞ്ഞ ആറു മാസത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും നടപ്പു വര്‍ഷത്തെ കാര്യ പരിപാടികള്‍ക്ക് അന്തിമ രൂപം നല്കുകയും ചെയ്തു. യുക്മ സ്റ്റാർ സിങ്ങർ സീസണ്‍ ടു നടത്തുവാൻ തീരുമാനിച്ചു. ഔദ്യോഗിക നിയമാവലികൾ ഉൾക്കൊള്ളിച്ചു കൊണ്ട് ഉടൻ തന്നെ പ്രഖ്യാപനം ഉണ്ടായിരിക്കും എന്ന് നാഷണൽ കമ്മിറ്റി അറിയിച്ചു. വിവിധ റിജിയനുകളെ പ്രതിനിധീകരിച്ചു കൊണ്ട് റിജിയണൽ പ്രസിഡന്റ്‌മാർ യുക്മ നാഷണൽ കമ്മിറ്റിയിൽ പങ്കെടുത്തു. ഇനി നടക്കാനുള്ള പരിപാടികളിൻ മേലുള്ള ചർച്ചകൾ നാഷണൽ സെക്രട്ടറി സജിഷ് ടോം നേതൃത്വം നൽകി. പുതിയ അംഗ അസോസിയേഷനുകൾക്ക് അംഗത്വം നല്കുവാനും റിജിയണൽ കമ്മിറ്റികളെ അതതു സമയങ്ങളിൽ അറിയിക്കുവാനും തീരുമാനിച്ചു . ശനിയാഴ്ച രാവിലെ തന്നെ യുക്മ നാഷണൽ കമ്മിറ്റിക്ക് മുൻപ് യുക്മ നേഴ്സസ് ഫോറം കമ്മിറ്റി കൂടുകയും ചെയ്തു. വേൾഡ് മലയാളി കൌണ്‍സിൽ യോഗത്തിൽ മാഞ്ചസ്റ്ററിൽ നാഷണൽ കമ്മിറ്റി ജോയിന്റ് സെക്രട്ടറി ആൻസി ജോയ് പങ്കെടുക്കും. നാഷണൽ പ്രസിഡന്റ്‌ ഫ്രാൻസിസ് മാത്യു കവളക്കാട്ട് സെക്രട്ടറി സജിഷ് ടോം എന്നിവർ ലണ്ടനിൽ നടക്കുന്ന മീറ്റിംഗിൽ പങ്കെടുക്കുവാനും തീരുമാനിച്ചു . യുക്മ നേപാൾ ചാരിറ്റിക്ക് വേണ്ടി ഡോർസെറ്റ് കേരള കമ്മ്യൂണിറ്റി ശേഖരിച്ച തുക നാഷണൽ മീറ്റിംഗിൽ വെച്ച് റിജിയണൽ പ്രസിഡന്റ്‌ കൂടിയായ ഡോർസെറ്റ് കേരള കമ്മ്യുണ്ണിറ്റി അംഗം മനോജ്‌ കുമാർ പിള്ള ഡോർസെറ്റ് കമ്മ്യൂണിറ്റി അംഗവും നാഷണൽ ട്രഷററും ആയ ഷാജി തോമസിന്റെ സാന്നിധ്യത്തിൽ നാഷണൽ പ്രസിഡന്റ്‌ ഫ്രാൻസിസ് മാത്യു കവളക്കാട്ടിനു നല്കി വൈകുന്നേരം യോഗം പര്യയവസാനിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.