CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 17 Minutes 32 Seconds Ago
Breaking Now

ഗൃഹാതുരത്വം ഉണർത്തിയ യുകെയിലെ കുട്ടനാടൻ മക്കളുടെ സംഗമം വർണ്ണാഭമായി

കുട്ടനാടിന്റെ തനതായ സംസ്കൃതിയിൽ യുകെയിൽ നടത്തിയ സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

കുട്ടനാട്ടില്‍ നിന്നും യുകെയുടെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിയവരുടെ സംഗമം വർണ്ണാഭമായി ആഘോഷിച്ചു. കഴിഞ്ഞ ശനിയാഴ്ച ഇപ്സ് വീച്ചിലെ സെന്റ്‌. ആൽബൻസ് സ്കൂൾ അങ്കണം യുകെയിലെ മറ്റൊരു കുട്ടനാടിന്റെ പ്രതീതിയുണർത്തി. പോയ വർഷം ഹണ്ടിങ്ടണില്‍ വച്ച് അകാലത്തിൽ പൊലിഞ്ഞു പോയ റോണിമോന്റെ നാമത്തിൽ കമനീയമായി അലങ്കരിച്ച റോണിമോൻ നഗറിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 80 ൽ പരം കുടുംബങ്ങൾ ഒത്തുച്ചേർന്നപ്പോൾ കുട്ടനാടിന്റെ ആരവം സംഗമങ്ങളുടെ സംഗമം എന്ന വിശേഷണത്തിനെ അന്വർഥമാക്കുന്നതായി മാറി. 

559247f6c64c7.jpg

559243fa6395f.jpg

559245ed02f11.jpg

559246a2eb4aa.jpg

5592471c71a8c.jpg

ഏഴാമത് കുട്ടനാട് സംഗമത്തിന് മലയാളിയായ ഹണ്ടിംഗ്ടണ്‍ ടൌണ്‍ കൌണ്‍സിലർ ലീഡോ ജോർജ് ഭദ്രദീപം തെളിയിച്ചു. യഥാർത്ഥ കുട്ടനാടിനെ അനുസ്മരിപ്പിക്കുന്ന വിധത്തിലായിരുന്നു വേദിയിലെ ക്രമീകരണങ്ങൾ. തുടർന്ന് നടത്തപ്പെട്ട റോണി ജോണ്‍ അനുസ്മരണത്തിൽ ജോണ്‍സൻ ജോർജ് അനുസ്മരണ സന്ദേശം നടത്തി. അകാലത്തിൽ പൊലിഞ്ഞു പോയ തങ്ങളുടെ മകന്റെ ഓർമ്മ നില നിർത്തുന്നതിനായി റോണിയുടെ പിതാവ് മജീഷ്യൻ റോയ് കുട്ടനാട് ഏർപ്പെടുത്തിയ യുകെയിലെ കുട്ടനാടൻ കുട്ടികൾക്കായുള്ള G.C.S.C യ്ക്കും എ ലെവലിൽ ഉന്നത മാർക്ക് കരസ്ഥമാക്കുന്നവർക്കുമുള്ള എവർറോളിംഗ് ട്രോഫി വേദിയിൽ വച്ച് കൈമാറി.

55924751a87ab.jpg

55924815aa64f.jpg

559248d3e7859.jpg

സംഗമത്തിൽ പങ്കെടുത്ത എല്ലാ കുടുംബങ്ങളെയും പൊതുവായി പരിചയപ്പെടുത്തുകയും ഭാവിക്കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. അടുത്ത വർഷത്തെ സംഗമം ബിർമിംഗ്ഹാമിൽ വച്ച് നടത്തുവാനും തീരുമാനിച്ചു. കുട്ടനാട്ടിലെ തനതായ വിഭവങ്ങൾ കൊണ്ട് വിഭവ സമൃദ്ധമായ സദ്യ ഒരുക്കിയ നോർവിച്ചിലെ കൈനകരി സ്വദേശിയായ ആന്റണി കറുകയിൽ ഏവരുടെയും പ്രശംസക്ക് പാത്രമായി. ഇപ്സ് വീച്ചിലെ മലയാളി അസോസിയേഷനുകളിലെ മികവുറ്റ കുട്ടികൾ അവതരിപ്പിച്ച സ്വാഗത നൃത്തം ശ്രദ്ധേയമായി. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കുട്ടനാടുക്കാരുടെ മക്കൾ അവതരിപ്പിച്ച വർണ്ണ പകിട്ടേറിയ കലാസൃഷ്ടികൾ ഈ വർഷത്തെ സംഗമത്തിന്റെ മാറ്റ് കൂട്ടി. ഇപ്സ് വീച്ചിൽ വച്ച് നടത്തപ്പെട്ട കുട്ടനാട് സംഗമത്തിനു ഇപ്സ് വീച്ച് നിവാസികൾ നൽകിയ അകമഴിഞ്ഞ സഹായ സഹകരണങ്ങൾക്ക് എല്ലാവരും നന്ദി പറഞ്ഞു.

559248d3e7859.jpg

5592499532f1d.jpg

ഏഴാമത് കുട്ടനാട് സംഗമത്തിന്റെ കണ്‍വീനർമാരായ ബെന്നി തോമസ്‌, ബാബു തട്ടാറയിൽ, പ്രോഗ്രാം കോർഡിനെറ്റർമാരായ അജി ബെന്നി, സുജ ബാബു എന്നിവരും മറ്റു സംഘാടകരായ വിൽസണ്‍ ജോസഫ്, ജിപ്സൻ വർഗീസ്‌ എന്നിവരുടെയും ഇപ്സ് വീച്ചിലെ വിവിധ മലയാളി അസോസിയെഷനുകളിലെയും അംഗങ്ങളുടെയും കൂട്ടായ പ്രവർത്തനങ്ങളുടെ ഫലമായിരുന്നു ഈ വർഷത്തെ കുട്ടനാടൻ സംഗമം വൻ വിജയമാക്കിയത്.  

ഉച്ച കഴിഞ്ഞു നടന്ന പൊതു ചർച്ചക്ക് ആന്റണി മാത്യൂ ഊരത്തറ നേതൃത്വം നല്കി. കുട്ടനാടൻ സംഗമത്തിനു ഫാ. സഖറിയാസ് കാഞ്ഞൂപ്പറമ്പിൽ, ശ്രീ. ജയപ്രകാശ് പണിക്കർ എന്നിവർ ആശംസകൾ നേർന്നു.             

               




കൂടുതല്‍വാര്‍ത്തകള്‍.