CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 59 Minutes 54 Seconds Ago
Breaking Now

ഇന്ത്യൻ യുവത്വത്തെ സ്വപ്നം കാണുവാനും അത് പ്രാവർത്തികമാക്കുവാനും പഠിപ്പിച്ച മുൻ രാഷ്ട്രപതി ഡോ. എ. പി. ജെ അബ്ദുൽ കലാമിന് ബ്രിസ്കയുടെ ആദരാഞ്ജലികൾ.. GCSE അവാർഡ് ഇനി മുതൽ കലാമിന്റെ നാമധേയത്തിൽ.

ഇന്ത്യയുടെ മുൻ പ്രസിഡന്റും ഇന്ത്യൻ യുവത്വത്തെ സ്വപ്നത്തിന്റെ അഗ്നി ചിറകുകൾ കാണാനും ആകാശത്തോളം ഉയരത്തിൽ പറന്നു അവ നേടിയെടുക്കുവാനും പഠിപ്പിച്ച,  ഭാരത രത്നം  ശ്രീ. ഡോ. എ. പി. ജെ അബ്ദുൾ കലാമിന് ബ്രിസ്കയുടെ ആദരാഞ്ജലികൾ.  

തന്റെ ജനകീയ നയങ്ങളാൽ "ജനങ്ങളുടെ രാഷ്ട്രപതി എന്ന് അറിയപ്പെട്ടിരുന്ന ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്ന ശ്രീ. അബ്ദുൽ കലാം ഇന്ത്യ കണ്ട നല്ല ഒരു നേതാവ് എന്നതിലുപരി നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമ കൂടിയായിരുന്നു. രാജ്യ പുരോഗതിക്കു വരും തലമുറയെ സജ്ജമാക്കുന്നതിൽ പ്രമുഖ പങ്ക് വഹിച്ച ഡോ. എ. പി. ജെ. അബ്ദുൽ കലാം അതിനായി കുട്ടികളോടും യുവാക്കളോടും നിരന്തരം സംവദിക്കുമായിരുന്നു. ഇന്ത്യയുടെ ഉന്നമനം മാത്രം ലക്ഷ്യമാക്കിയിരുന്ന അദ്ദേഹം അതിനായി മാത്രം പ്രവർത്തിച്ചിരുന്ന കർമ്മോന്മുഖിയായിരുന്ന രാജ്യസ്നേഹിയായിരുന്നു.   അദ്ദേഹത്തിന്റെ നിര്യാണത്തിൽ ബ്രിസ്ക എക്സിക്യുട്ടീവ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തുന്നു .  ബ്രിസ്ക പ്രസിഡന്റ്‌ തോമസ്‌ ജോസഫ്‌  അനുശോചന പ്രമേയം അവതരിപ്പിച്ചു.ഈ വർഷം മുതൽ GCSE ക്ക് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന കുട്ടികൾക്ക് നല്കുന്ന അവാർഡ് ശ്രീ അബ്ദുൾ കലാമിന്റെ നാമധേയത്തിൽ നല്കുവാനും യോഗം തീരുമാനിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.