CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 48 Minutes 21 Seconds Ago
Breaking Now

മഴവിലിന്റെ മനോഹാരിതയുമായി റെയിൻ ബോ ആൽബ ശ്രേണിയിലെ നാലാം ഭാഗം ആസ്വാദകരുടെ ഇടയിലേക്ക്

പിജെകെ ക്രിയേഷൻസിന്റെ നിർമ്മിക്കുന്ന റെയിൻ ബോ സീരീസ് ഓഫ് മ്യൂസിക്കിന്റെ നാലാം പതിപ്പ് പുത്തൻ രൂപ ഭാവങ്ങളുമായി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നു. യുകെ ആസ്ഥാനമായുള്ള പിജെകെ ക്രിയേഷൻസിന്റെ നാലാം പതിപ്പായ റെയിൻ ബോ ഫോർ ഇപ്പോഴത്തെ ആധുനിക ശബ്ദ വെളിച്ച സംവിധാനങ്ങളുടെ ഇഴകൾ കൂട്ടിച്ചേർത്തു യുവ സംഗീതാസ്വാദകരുടെ ഹരമായ വിജയ്‌ യേശുദാസിന്റെ സ്വരത്തിലാണ് പ്രേക്ഷക മനസിലേക്ക് പെയ്തിറങ്ങുവാൻ   ഒരുങ്ങുന്നത്.     

വിജയ്‌ യേശുദാസിനൊപ്പം ഐഡിയ സ്റ്റാർ സിങ്ങർ ഫെയിമും പ്രിയദർശന്റെ ആമയും മുയലും എന്നാ സിനിമയിലൂടെ സിനിമ പിന്നണി സംഗീത ലോകത്തിനും ചിരപരിചിതയായ നയന നായരും ഗാനങ്ങൾ ആലപിക്കുമ്പോൾ നടിയും മോഡലും കാപ്പാ ടിവിയിൽ അവതാരികയുമായ ബ്ലെസ്സി കുര്യനും പുതുമുഖമായ സജേഷ് നമ്പ്യാരുമാണ് ആണ് ആൽബത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പിജെകെ ക്രിയേഷൻസിന്റെ ബാനറിൽ ലണ്ടനിൽ ഉള്ള ജിനോദ് കുമാർ പിള്ളൈ ആണ് ആൽബത്തിന്റെ നിർമ്മാതാവ്. 

ഏഴ് മ്യൂസിക്ക് വീഡിയോസിന്റെ ശ്രേണിയാണ് റൈൻബോ. റൊമാന്റിക്ക് ഗാനങ്ങളുടെ ഏഴ് വ്യത്യസ്ത രുചി ഭാവങ്ങളാണ് ഈ ഗാനങ്ങൾക്ക്. റൈൻബോ സംഗീത ശ്രേണിയിലെ ആദ്യ ഭാഗമായ റൈൻബോ ഒന്നാം ഭാഗം 2012 ജൂലൈ 2012 ലും ഇതിന്റെ രണ്ടാം പതിപ്പായ റൈൻബോ 2 2014 ഒക്ടോബറിലുമാണ് റിലീസ് ചെയ്തത്. ലണ്ടനിൽ സെറ്റിൽ ചെയ്ത തിരുവനന്തപുരം സ്വദേശിയായ പ്രശാന്ത് മോഹനൻ ആണ് ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. തലശേരിയിൽ നിന്നുമുള്ള ശിവപ്രസാദ് കാശിമാങ്കുളം ആണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്‌.    

ഡെന്നീസ് ജോസഫിന്റെ ലിറിക്സിൽ, കിവേര മ്യൂസിക്സിലെ റിജോ ജോർജ് പ്രോഗ്രാം ചെയ്യുന്ന ഈ ആൽബത്തിന്റെ ഷൂട്ടിങ്ങ് ഈ ആഴ്ച കേരളത്തിൽ മൂന്നാറിൽ ഉള്ള ഹരിത ഭംഗിയാർന്ന മറയൂരിൽ ആരംഭിക്കും. ഒരേ നാമത്തിൽ ഒരു ആൽബ ശ്രേണി റിലീസ് ചെയ്യുന്നത് മലയാള ആൽബങ്ങളുടെ ചരിത്രത്തിലെ തന്നെ ആദ്യത്തെ സംഭവമാണ്. ആൽബത്തിന്റെ പിന്നണി പ്രവർത്തകർ ഇവരാണ്:

Music: Prasanth Mohanan  

Producer: Jinod Kumar Pillai  

Story & Direction: Sivaprasad Kashimankulam 

DOP: Sreekanth Namboothiri

Singers: Vijay Yesudas and Nayana Nair

Lyrics: Dennis Joseph  

Programmers: Rijo – George (Livera Musix) 

Actors: Sajesh Nambiar, Blessy Kurien, Subith & Ansil Mubarak

Co-Producers: Shibin Jose & Sandeep AV

Assistant Directors: Anand & Deepak S Jay

Production Controller: Chris Varghese

First Look Designer: Sanil Sathyadev   

   




കൂടുതല്‍വാര്‍ത്തകള്‍.