CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 14 Seconds Ago
Breaking Now

നെസ്മയുടെ ഓണാഘോഷം കെങ്കേമമായി

"നോർത്ത് ഈസ്റ്റ് സ്കോട്ട് ലാൻഡ് മലയാളീ അസോസിയേഷൻ (നെസ്മ അബർഡീൻ ) 2015 ലെ ഓണാഘോഷ പരിപാടികൾ വർണ്ണ ശബളമായി കൊണ്ടാടി.

 

55e668cc1f14a.jpg

രാവിലെ പതിനൊന്നു മണിക്ക് വെസ്റ്റ് ഹിൽ ആഷ്ടെൽ ഹാളിൽ വിവിധങ്ങളായ കലാകായിക പരിപാടികളോടെ അരങ്ങേറി. 250 ഒാളം ആളുകൾ പങ്കെടുത്ത പ്രോഗ്രാമിന് നേതൃത്വം വഹിച്ചത് ചെയ൪പേഴ്സണ്‍ ആയ മെൽബിൻ ജോർജ് ആയിരുന്നു.

55e66930bfa71.jpg

ഓണം തീം ഗാനത്തോടെ ആരംഭിച്ച പ്രോഗ്രാം, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എല്ലാവരും കുടി ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന പ്രോഗ്രാമുകൾ കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്നവ ആയിരുന്നു. നന്ദനം സ്കൂൾ ഡാൻസിന്റെ പ്രോഗ്രാമുകൾ ഓണഘോഷത്തിന് കുടുതൽ പകിട്ടേകി.

55e6699c6423e.jpg

55e66a72f2516.jpg

ഉച്ചക്ക് 2 മണിയോടെ ഗൃഹാതുരത്വം ഉണർത്തുന്ന സ്വാദിഷ്ഠമായ ഓണസദ്യക്ക് തുടക്കം കുറിച്ചു. ഓണസദ്യക്ക് ശേഷം വിവിധങ്ങളായ കായിക മത്സരങ്ങൾ നടന്നു.

55e66b13915a7.jpg

തുട൪ന്നു നെസ്മക്ക് വേണ്ടി സെക്രട്ടറി ഷിബു സെബാസ്റ്റ്യൻ എല്ലാവരെയും നന്ദി അറിയിക്കുകയും. തുടർന്ന് കായിക മത്സരങ്ങളിൽ വിജയികളായവ൪ക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. 5 മണിയോടെ, കുടുതൽ ആർജവത്വത്തോടെ തിരിച്ചു വരുമെന്ന് വിളംബരം ചെയ്തു കൊണ്ട് പ്രോഗ്രാം അവസാനിപ്പിച്ചു."




കൂടുതല്‍വാര്‍ത്തകള്‍.