CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 51 Seconds Ago
Breaking Now

മാഞ്ചസ്റ്റർ സെന്റ്‌ മേരീസ് ക്നാനായ ചാപ്ലിയൻസിയുടെ സമ്മർ ഫെസ്റ്റ് പ്രൗഡോജ്ജ്വലമായി

ഷ്രൂസ്ബറി രൂപത സെന്റ്‌ മേരീസ് ക്നാനായ ചാപ്ലിയൻസിയുടെ ആഭിമുഖ്യത്തിൽ നടന്ന "സമ്മർ ഫെസ്റ്റ്" പ്രൗഡോജ്ജ്വലമായി. തിങ്കളാഴ്ച രാവിലെ 10 മുതൽ വിഥിൻ ഷോ സെന്റ്‌ ജോണ്‍സ് സ്കൂൾഗ്രൌണ്ടിലായിരുന്നു പരിപാടികൾ.

55e68bed318f3.jpg

55e68c31e7fa1.jpg

നാടൻ വിഭവങ്ങളുമായി പ്രവർത്തിച്ച തട്ട് കടകളും, മത്സരങ്ങളും, ബാർബിക്ക്യൂ പാർട്ടിയും എല്ലാംചേർന്നതായിരുന്നു സമ്മർ ഫെസ്റ്റ്. രാവിലെ ചൂട് ദോശയും ചമ്മന്തിയും മുട്ട ഓംലറ്റുമായി വിളമ്പിയ ബ്രേക്ക്‌ ഫാസ്റ്റിലൂടെയായിരുന്നു പരിപാടികൾ ആരംഭിച്ചത്. തുടർന്ന് കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ ഫണ്‍ ഗെയിമുകളും മത്സരങ്ങളും നടന്നു.

55e68cb0ba311.jpg

55e68d2d57c26.jpg

ഇടവക കോർഡിനെറ്റെഴ്സിന്റെയും ഏരിയ കോർഡിനെറ്റെഴ്സിന്റെയും നേതൃത്വത്തിൽ ആരംഭിച്ച പരിപാടികൾ ഏവരും നന്നേ ആസ്വദിച്ചു. UKKCA പ്രസിഡന്റ്‌ ബെന്നി മാവേലിൽ, ലിവർപൂൾ ക്നാനായ കാത്തലിക് അസോസിയേഷൻ പ്രസിഡന്റ്‌ സോജൻ തോമസ്‌, പൂൾ, ബോണ്‍മോത്ത് ക്നാനായ കാത്തലിക് അസോസിയേഷൻ പ്രസിഡന്റ്‌ റോയി എന്നിവർ പരിപാടികളിൽ പങ്കെടുത്ത് ആശംസകൾ നേർന്നു. അപ്പം, മുട്ട റോസ്റ്റ്, ഫിഷ്‌ റോസ്റ്റ്, മീൻ വറുത്തത്, നാടൻ ദോശ, ചമ്മന്തി, മുട്ട ഓംലറ്റ് എന്നിവയുമായി വിളമ്പിയ ബ്രേക്ക്ഫാസ്റ്റിനെ തുടർന്ന് ബാർബിക്ക്യൂ പാർട്ടിക്ക് തുടക്കമായി.

55e68d9fa3f38.jpg

55e68eaa19a5c.jpg

മാഞ്ചസ്റ്ററിലും പരിസര പ്രദേശങ്ങളിൽ നിന്നും യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുന്മായി ഒട്ടേറെ ക്നാനായ കുടുംബങ്ങൾ പരിപാടികളിൽ പങ്കെടുക്കാനെത്തി. KCYL കുട്ടികളാണ് മത്സരങ്ങൾക്ക് നേതൃത്വം നൽകിയത്. MKCA റോച്ച്ഡെയിൽ ഏരിയയിൽ നിന്നുള്ള ഷാജി ഒരുക്കിയ തട്ടുകടകളിൽ നിന്നും വിളമ്പിയ സ്വാദിഷ്ടമായ നാടൻ വിഭവങ്ങൾ ഏവരും ആസ്വദിച്ചു. പുരാതന പാട്ടുകളും നടവിളികളുമായി വലിപ്പ- ചെറുപ്പ വ്യത്യാസങ്ങളില്ലാതെ ക്നാനായക്കാർ എന്ന ഒറ്റ വികാരത്തിൽ നടന്ന സ്നേഹ കൂട്ടായ്മ ഏവരും നന്നേ ആസ്വദിച്ചു. കുടുംബങ്ങൾ തമ്മിലുള്ള സ്നേഹവും കൂട്ടായ്മയും ഊട്ടി ഉറപ്പിക്കുന്ന മികച്ച വേദിയായി മാറി പരിപാടികൾ.

55e68f46226d9.jpg

55e68fc18bb8f.jpg

ട്രസ്റ്റിമാരായ റെജി മടത്തിലാട്ട്, കെ.കെ. ഉതുപ്പ്, മാർട്ടിൻ മലയിൽ, MKCA പ്രസിഡന്റ്‌ സിറിയക്ക് ജെയിംസ് എന്നിവരും ഏരിയ കോർഡിനെറ്റെഴ്സും പരിപാടികൾക്ക് നേതൃത്വം നൽകി. സ്നേഹത്തിലും ഒരുമയിലും കൂട്ടായ്മയിലും വളർന്നു സമൂഹത്തിനു മാതൃകയായി തീരട്ടെയെന്ന് പരിപാടിയിൽ ആദ്യാവസാനം പങ്കെടുത്ത ക്നാനായ ചാപ്ലയിൻ ഫാ. സജി മലയിൽ പുത്തൻപ്പുര ആശംസിച്ചു. പരിപാടിയിൽ പങ്കെടുക്കാനെത്തിയ മുഴുവൻ കുടുംബങ്ങൾക്കും ഫാ. സജി മലയിൽ പുത്തൻപ്പുര നന്ദി രേഖപ്പെടുത്തി.          

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.