CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 30 Minutes 58 Seconds Ago
Breaking Now

മാനവത വീണ്ടും ഉയരങ്ങളിലേക്ക്; പുതിയ യൂണിവേഴ്സിറ്റി ആരംഭിക്കുവാനുള്ള പ്രാരംഭ നടപടികൾക്ക് തുടക്കമായി

UFH അഥവാ യൂണിവേഴ്സിറ്റി ഓഫ് ഹ്യൂമാനിറ്റി നിരാലംബരുടേയും പാവപ്പെട്ടവരുടെയും ഉന്നമനം ലക്‌ഷ്യം വച്ച് കൊണ്ടുള്ള പുതിയൊരു സംരംഭമാണ്.

കാരുണ്യ പ്രവർത്തനങ്ങളും സമൂഹ നന്മക്കായുള്ള പ്രവർത്തനങ്ങളാലും സമൂഹത്തിനു മാതൃകയായ മാനവതയുടെ പ്രസിഡന്റ്‌ ശ്രീ. ശ്രീനിവാസ് ചൗധരി മറ്റൊരു നന്മക്കു തുടക്കം കുറിക്കുകയാണ് യൂണിവേഴ്സിറ്റി ഓഫ് ഹ്യൂമാനിറ്റിയിൽ കൂടി. UFH അഥവാ യൂണിവേഴ്സിറ്റി ഓഫ് ഹ്യൂമാനിറ്റി നിരാലംബരും പാവപ്പെട്ടവരുടെയും ഉന്നമനം ലക്‌ഷ്യം വച്ച് കൊണ്ടുള്ള പുതിയൊരു സംരംഭമാണ്. നവീന രീതിയിലുള്ള കൃഷി രീതികളും വ്യക്തിത്വ വികസനവും യോഗയും മറ്റനേകം കോഴ്സുകളും സമന്യയിപ്പിച്ചു കൊണ്ടുള്ള ഒരു പഠന പദ്ധതിയാണ് ഇവിടെ ആവിഷ്കരിക്കുന്നത്. ഇത് ഇന്ത്യൻ ജനതക്ക് മാത്രമല്ല ലോക ജനതക്കും കൂടി വളരെ സഹായകരമായിരിക്കും എന്നതിൽ സംശയമില്ല. 

ഇതിന്റെ പ്രാരംഭ നടപടിയുടെ ഭാഗമായി ശ്രീ ശ്രീനിവാസ് ചൗധരി ചൈനയും ജപ്പാനും സന്ദർശിക്കുകയും ചൈനയിലെ ഏറ്റവും വലിയ ചാരിറ്റി പ്രസ്ഥാനമായ CCAF മായി മാനവതയുടെ ആശയങ്ങൾ പങ്കു വയ്ക്കുകയും ചെയ്തു. മാനവതയുടെ വിദ്യാഭ്യാസ പദ്ധതികളുമായി വളരെയധികം സാമ്യമുള്ളവയാണ് CCAF. സാമ്പത്തികമായി താഴ്ന്ന തട്ടിലുള്ള കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്ന CCAF ഒരു കുട്ടിയുടെ വളർച്ചാഘട്ടത്തിൽ എന്തെല്ലാം കാര്യങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടത് എന്ന് ശ്രീനിവാസുമായി പങ്കു വച്ചു. 

55e6bdc245b6f.png

ചൈനയിലെ ഹാർവാർഡ്‌ എന്നറിയപ്പെടുന്ന പെക്കിംഗ് സർവകലാശാലയിൽ വ്യക്തിത്വ വികസനത്തെ കുറിച്ച് ഒരു സെഷനും അദ്ദേഹം ചെയ്തു. ശാരീരിക മാനസിക ആരോഗ്യം നില നിർത്തുന്നതിന് വേണ്ടി അദ്ദേഹം പറഞ്ഞു കൊടുത്ത വിവിധ തരത്തിലുള്ള യോഗാ രീതികൾക്ക് കുട്ടികളിൽ നിന്നും മികച്ച പ്രതികരണം ആണ് ഉണ്ടായത്.

55e6be1b94f61.png	ചൈനയിലെ പാരമ്പര്യ വൈദ്യ രീതികളെ കുറിച്ച് പഠിക്കുകയും അവ എങ്ങിനെയാണ് ഉണ്ടാക്കേണ്ടത് എന്നതും അദ്ദേഹം അവരിൽ നിന്നും സ്വായത്തമാക്കി.

ജപ്പാനിലെ ഹിരോഷിമയിൽ നിന്നും അദ്ദേഹം സൈക്കിളിലാണ് നാഗസാക്കിയിലേക്ക് തിരിച്ചത്. ഇത് കൂടാതെ മാനവതയുടെ ഓരോ പുതിയ യൂണിറ്റുകൾ തുടങ്ങുവാനുള്ള പദ്ധതിയുമായി അദ്ദേഹം നേപാളിലെ കാത്മണ്ടുവും സന്ദർശിച്ചു. നേപാളിലെ ഭൂമികുലുക്കത്തിൽ ഉറ്റവരെയും ഉടയവരെയും വീടുകളും നഷ്ടമായ കുഞ്ഞുങ്ങളെ ഏറ്റെടുത്തു അവർക്കായി ഒരു ആശ്രമം തുടങ്ങുവാനും അദേഹത്തിന് ആഗ്രഹമുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.